കൊച്ചി: മത്സ്യ വില്‍പ്പന നടത്തി ഉപജീവന മാര്‍ഗം തേടിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെതിര സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണവും തെറിവിളിയും നടത്തിയ ഒരാള്‍കൂടി പോലീസ് പിടിയില്‍. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനാണ് പോലീസ് പിടിയിലായിരിക്കുന്നത്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് സൂചന. ഹനാന്‍ ഒരു സിനിമയുടെ മാര്‍ക്കറ്റിംഗിന് വേണ്ടിയാണ് മത്സ്യ വില്‍പ്പന നടത്തിയതെന്ന വ്യാജ പ്രചരണം നടത്തിയ വയനാട് സ്വദേശി നൂറുദ്ദീനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വ്യാജപ്രചരണം തുടങ്ങിവെച്ച ഫെയിസ്ബുക്ക് പേജുകളെ ആസ്പദമാക്കിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. നൂറുദ്ദീന്‍ എന്ന വയനാട് സ്വദേശിയാണ് ആദ്യമായി വ്യാജ ആരോപണം ഉന്നയിച്ചത്. ഇയാളുടെ ഫെയിസ്ബുക്ക് ലൈവിന് പിന്നാലെ തെറിവിളികളുമായി ചിലര്‍ രംഗത്ത് വരികയായിരുന്നു. ഹനാനെ അപമാനിച്ചനവര്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നടപടിയുണ്ടാകുമെന്ന് ഉറപ്പായതോടെ പലരും അശ്ലീല പോസ്റ്റുകള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ പിന്‍വലിക്കപ്പെട്ടവ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈബര്‍ സെല്‍. ഉപജീവനമാര്‍ഗത്തിനായി മത്സ്യ വ്യാപാരം ആരംഭിച്ച ഹനാനെക്കുറിച്ച് വന്ന പത്ര വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഹനാന്‍ ജനശ്രദ്ധ നേടാന്‍ വേണ്ടി പെയ്ഡ് ന്യൂസ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നാണ് പ്രധാന ആരോപണം.