പത്തനംതിട്ട ഇലവുംതിട്ട അയത്തിൽ സുഗതാലയത്തിൽ എം.സുഗതകുമാരിയുടെ മകൻ വിജയ് ജഗദിഷിന്റെ കുടുംബമാണ് പ്രതിസന്ധിയിലായത്. രണ്ടു വർഷമായി കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് വിജയ്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ 15 ലക്ഷം രൂപ വേണം. ഇതിനിടെയിലാണ് കുടുംബം ജപ്തി ഭീഷണി നേരിടുന്നത്.
2016 ഒക്ടോബർ 3ന് ഇലവുംതിട്ടയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച അപകടത്തെ തുടർന്നാണ് വിജയ് ജഗദിഷ് കോമ അവസ്ഥയിൽ ആയത്. അന്ന് മുതൽ അമ്മ സുഗതകുമാരി ഈ മകനൊപ്പം കരഞ്ഞും പ്രാർത്ഥിച്ചും ഉണ്ട്. നിരവധി തവണ തലയോട്ടിക്ക് ശസ്ത്രക്രിയക്ക് വിധേയമായി ഇതിനോടകം ചെലവായത് 33 ലക്ഷം രൂപയാണ്. ചികിൽസയുടെ ഫലയമായി വിജയുടെ ആരോഗ്യത്തിൽ പുരോഗതിയുണ്ട്. വിജയ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള കഠിന പരിശ്രമത്തിലാണ് ഈ കുടുംബം.
വിജയ് ജഗദീഷിന്റ ഭാര്യ നാലു മാസം ഗർഭിണിയായപ്പോഴയായിരുന്നു അപകടം നടക്കുന്നത്. പിന്നീട് തനിക്ക് ഒരു പെൺകുഞ്ഞ് ജനിച്ചതും താൻ ഒരച്ഛനായതും തന്റെ മകൾ പിച്ചവെച്ചു നടക്കുന്നതും ഒന്നും ഈ ചെറുപ്പക്കാരൻ അറിഞ്ഞിരുന്നില്ല.
ഫയർ ആന്റ് സേഫറ്റി പഠനത്തിന് ശേഷം ദുബായിലായിരുന്നു വിജയ്. വിദേശത്ത് വച്ച് പിതാവ് വാഹനപകടത്തിൽ മരിച്ചപ്പോഴാണ് വിജയ് നാട്ടിലേക്ക് വന്നത്. എന്നാൽ അധികം നാൾ കഴിയും മുൻപ് വിജയക്കും അപകടം ഉണ്ടായി. ഇതോടെ നല്ല നിലയിലായിരുന്ന കുടുംബത്തിന്റെ താളം തെറ്റി. ഉള്ളതെല്ലാം വിറ്റു പറക്കിയും പണയപ്പെടുത്തിയും ബാങ്കിൽ നിന്ന് എടുത്ത വായ്പയുടെ ഗഡുക്കൾ തിരിച്ചടക്കാനായില്ല. അതിനാൽ ജപ്തിയുടെ വക്കിലാണ് ഈ കുടുംബം. ഇളയ മകൻ ജോലി തേടി വിദേശത്താണ്. സുഗതകുമാരിയമ്മയുടെ മുന്നിൽ ഇപ്പോൾ വഴികളൊന്നും ഇല്ല.
ഇനി പണയം വെക്കാനും വില്ക്കാനും ഈ അമ്മയ്ക്ക് മറ്റൊന്നുമില്ല. മകനെ ഡിസ്ചാർജ് ചെയ്ത് തിരിച്ചെത്തുമ്പോൾ കയറികടക്കാൻ വീടുമില്ല. കാരുണ്യ മനസ്സുള്ള പൊതുസമൂഹത്തിന്റെ സഹായത്തിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. ഇതിനായി ഇലവുംതിട്ട യൂണിയൻ ബാങ്ക് ശാഖയിൽ സുഗതകുമാരിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ട്.
Sugathakumari M, Union Bank, Elavumthitta Branch
അകൗണ്ട് നമ്പർ: 684502010002071
ഐ.എഫ്.എസ് കോഡ് : UBIN0568457
ഫോൺ: 8547789704
Leave a Reply