ബലാത്സംഗ ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനെതിരെ കെസിബിസി. കന്യാസ്ത്രീകളുടെ സമരം അതിരുകടന്നതാണെന്നും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും കെസിബിസി കുറ്റപ്പെടുത്തി. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി നീതി നടപ്പാക്കണം. കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണമെന്നാണ് സഭയുടെ നിലപാടെന്നും കെസിബിസി വ്യക്തമാക്കി.

എന്നാല്‍ ബലാത്സംഗ ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത ആവശ്യപ്പെട്ടിരുന്നു. വിവാദം സഭയുടെ യശസിന് കളങ്കമുണ്ടാക്കിയതായും നിഷ്പക്ഷ അന്വേഷണത്തിന് പദവിയില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതമെന്നുമാണ് മുംബൈ അതിരൂപത അദ്ധ്യക്ഷന്‍ പറഞ്ഞത്.

nun should get justice says Rima

WhatsApp Image 2024-12-09 at 10.15.48 PM

എന്നാൽ സമരത്തിന് നാൾക്കു നാൾ ജനപിന്തുണ കൂടി കൂടി കൂടി വരുന്നു. സമരപന്തലിൽ പിന്തുണയുമായി സിനിമ പ്രവര്ത്തകരും. സിനിമയിൽ വുമൺ ഇൻ കോളക്റ്റീവിന്റെ പിന്തുണ അറിയിച്ചു നടി റീമ കല്ലുങ്കൽ നേരിട്ടെത്തി.

കന്യാസ്ത്രീക്ക് സര്‍ക്കാര്‍ നീതി ലഭ്യമാക്കണമെന്നും വനിതാ കമ്മീഷന്‍ ഇടപെടണമെന്നും റിമ കല്ലിങ്കല്‍ ആവശ്യപ്പെട്ടു. കന്യാസ്ത്രീക്ക് നീതി ഉറപ്പാക്കണമെന്ന് ആഷിഖ് അബുവും ആവശ്യപ്പെട്ടു.

ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീകളുടെ സമരം ശക്തി പ്രാപിക്കുകയാണ്. കൊച്ചിക്ക് പുറമേ സെക്രട്ടറിയേറ്റിന് മുന്നിലേക്കും സമരം ഇന്ന് വ്യാപിപ്പിച്ചിരുന്നു.