ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ യു.കെയില്‍ ഒരുക്കുന്ന പരിശുദ്ധാത്മ അഭിഷേക കണ്‍വെന്‍ഷനുകള്‍ക്ക് മുന്നോടിയായി ലണ്ടന്‍ ധ്യാന വേദി നേരില്‍ കാണുന്നതിനും സൗകര്യങ്ങളും ഒരുക്കങ്ങളും വിലയിരുത്തുന്നതിനുമായി പ്രത്യേക യോഗം ചേരുന്നു. ഹെയര്‍ഫീല്‍ഡ് സ്പോര്‍ട്സ് അക്കാദമിയില്‍ വെച്ച് സെപ്തംബര്‍ 29ന് ശനിയാഴ്ച വൈകുന്നേരം 5:00 മണിക്കാണ് സംഘാടക സമിതിയുടെയും വളണ്ടിയേഴ്സ്സിന്റെയും സംയുക്ത യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ബൈബിള്‍ കണ്വെന്ഷന് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ചേരുന്ന പ്രസ്തുത യോഗത്തില്‍ എല്ലാ വളണ്ടിയേഴ്സും എത്തിച്ചേരണമെന്നു ഫാ. ജോസ് അന്ത്യാംകുളം അഭ്യര്‍ത്ഥിച്ചു.
പ്രശസ്ത തിരുവചന പ്രഘോഷകന് ഫാ.സേവ്യര്‍ ഖാന് വട്ടായില്‍ അച്ചന് ആണ് യു.കെയില്‍ എട്ടിടങ്ങളിലായി നടത്തുന്ന ബൈബിള്‍ കണ്‍വെന്‍ഷനുകളില്‍ തിരുവചന ശുശ്രുഷ നയിക്കുക.
ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ സ്പിരിച്യുല്‍ ഡയറക്ടറും, ചാപ്ലൈനുമായ ഫാ.ജോസ് അന്ത്യാംകുളം ജനറല്‍ കോര്‍ഡിനേറ്ററും, ഷാജി വാറ്റ്ഫോര്‍ഡ് കണ്‍വീനറായും, ആന്റണി തോമസ്, ജോമോന് ഹെയര്‍ഫീല്‍ഡ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും, വിന്‍സന്റ് മാളിയേക്കല്‍ വെന്യു ഇന്‍ ചാര്‍ജുമായി രൂപീകരിക്കപ്പെട്ട വിപുലമായ കമ്മിറ്റിയാണ് കണ്‍വെന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ക്കു നേതൃത്വം വഹിക്കുന്നത്.
നവംബര്‍ നാലിന് ഹെയര്‍ഫീല്‍ഡില്‍ വെച്ച് നടക്കുന്ന ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് സസ്നേഹം ഏവരെയും ക്ഷണിച്ചു കൊള്ളുന്നതായും, കണ്വെന്ഷന് കൂടുതല്‍ അനുഗ്രഹദായകമാകുവാനുള്ള ഏവരുടെയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം മുഴുവന്‍ ആളുകളുകളുടെയും സജീവ പങ്കാളിത്തം തേടുന്നതായും ബൈബിള്‍ കണ്വെന്ഷന് സംഘാടകസമിതി അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷാജി വാട്ഫോര്‍ഡ് : 07737702264; ജോമോന് ഹെയര്‍ഫീല്‍ഡ്:07804691069
കണ്വെന്ഷന് വേദിയുടെ വിലാസം:
The Harefield Academy
Northwood Way, Harefield UB9 6ET
	
		

      
      



              
              
              




            
Leave a Reply