പ്രേംകുമാര്‍
ശബരിമല വിഷയത്തില്‍ യുകെയിലെ ഭക്തര്‍ക്കിടയില്‍ പ്രതിഷേധം കനക്കുന്നു. പ്രതിഷേധ പരിപാടികള്‍ക്ക് ആവേശം പകരാന്‍ കേരളത്തിലെ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍ യു.കെ സന്ദര്‍ശിക്കും. ക്രോയ്ഡന്‍ ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ വിശദമായ പൊതുപരിപാടി എത്രയും വേഗത്തില്‍ ക്രോയ്ഡനില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് ശ്രീ കുമാര്‍ സുരേന്ദ്രന്, ജനറല്‍ സെക്രട്ടറി ശ്രീ പ്രേംകുമാര്‍ എന്നിവര്‍ അറിയിച്ചു.
ഓരോ മണിക്കൂറും പ്രതിഷേധം വര്‍ദ്ധിച്ചു വരുന്ന കേരളത്തില്‍ നിന്നും സമയ പരിമിതികള്‍ ഉണ്ടെങ്കിലും ക്രോയ്ഡോന്‍ ഹിന്ദു സമാജത്തിന്റെ ക്ഷണം സ്വീകരിച്ച രാഹുല്‍ ഈശ്വര്‍ എത്രയും വേഗം യുകെയിലേക്ക് വരാം എന്ന് സന്തോഷത്തോടെ സമ്മതിച്ചു. രാഹുല്‍ ഈശ്വരുമായി ഫോണില്‍ സംസാരിച്ച ശേഷം പ്രസിഡന്റ് ശ്രീ കുമാര്‍ സുരേന്ദ്രന് അറിയിച്ചതാണ് ഈ വിവരം. വലിയ ഒരു ഭക്ത സഞ്ജയത്തെ പ്രതീക്ഷിക്കുന്ന പരിപാടിക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ വേദി കണ്ട് പിടിക്കാനുള്ള തിരക്കിലാണ് ഇപ്പോള്‍ സംഘാടകര്‍. യു.കെയിലെ ഹൈന്ദവര്‍ക്ക് സുപരിചിതനായ ശ്രീ എ.പി രാധാകൃഷ്ണന്റെ സേവനം ഈ പരിപാടിയുടെ വിപുലമായ നടത്തിപ്പിനായി ഉപയോഗപ്പെടുത്താനും ക്രോയ്ഡന്‍ ഹിന്ദു സമാജം തീരുമാനിച്ചിട്ടുണ്ട്.
വേദിയും തിയതിയും കിട്ടുന്ന മുറയ്ക്ക് യു.കെയിലെ മറ്റു ഹൈന്ദവ സമാജം പ്രതിനിധികളുമായി യോജിച്ചു കൊണ്ടാണ് പരിപാടി നടത്താന്‍ ക്രോയ്ഡന്‍ ഹിന്ദു സമാജം ആഗ്രഹിക്കുന്നത്. എല്ലാ ഹൈന്ദവ സമാജങ്ങളും തങ്ങളാല്‍ കഴിയുന്ന തരത്തില്‍ പരിപാടിയില്‍ സഹകരിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ എത്രയും നേരത്തെ ജനങ്ങളെ അറിയിക്കാന്‍ കഴിയുമെന്ന് സംഘാടകര്‍ക്ക് പ്രതീക്ഷയുണ്ട്.
Leave a Reply