ആലപ്പുഴ : പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ച നെഹ്റു ട്രോഫി വള്ളംകളി നവംബർ പത്തിനു നടത്തും. നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിലാണ് തിയതിയുടെ കാര്യത്തിൽ തീരുമാനമായത്.
മേളയിൽ മുൻ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ തന്നെ മുഖ്യാതിഥിയാകും. ആർഭാടങ്ങൾ കുറച്ചുകൊണ്ടാകും മത്സരം സംഘടിപ്പിക്കുക. സർക്കാരിൽനിന്നു പുതുതായി സാന്പത്തിക സഹായം സ്വീകരിക്കാതെ തദ്ദേശീയമായി സ്പോണ്‍സർമാരെ കണ്ടെത്തിയാകും മേളയുടെ സംഘാടനം.
ഓഗസ്റ്റ് മാസം രണ്ടാമത്തെ ശനിയാഴ്ച നടക്കേണ്ട വള്ളംകളി പ്രളയദുരന്തത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
Leave a Reply