വാട്സാപ്പ് ഗ്രൂപ്പ് പോര് തെരുവിലേക്കെത്തി കൊലപാതകത്തിൽ കലാശിച്ചു. ഗ്രൂപ്പിനകത്തെ വഴക്കിനെ തുടർന്ന് റിയൽ എസ്റ്റേറ്റ് ബ്രോക്കറെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ഔറംഗബാദിലെ ഫാത്തിമാ നഗറിലാണ് സംഭവം. മോയിൻ മഹ്മൂദ് പത്താൻ എന്ന മുപ്പത്തിയഞ്ചുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്.

നാട്ടുകാര്‍ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പില്‍രണ്ട് സംഘങ്ങള്‍തമ്മില്‍നിരന്തരം വാക്കുതര്‍ക്കങ്ങളുണ്ടാകാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ കഴിഞ്ഞ ദിവസം മോയിന്‍, ഗ്രൂപ്പില്‍പോസ്റ്റ് ചെയ്ത മെസേജിന്റെ പേരില്‍ഇരുസംഘങ്ങളും തമ്മില്‍വാക്‌പോരുണ്ടായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മണിക്കൂറുകള്‍ക്ക് ശേഷം എതിര്‍ഗ്രൂപ്പിലെ അംഗങ്ങളുള്‍പ്പെടെ ഇരുപതോളം പേര്‍വടിവാളും കത്തികളും ഇരുമ്പ് ദണ്ഡുകളുമായി ഫാത്തിമാ നഗറിലെത്തുകയായിരുന്നു. തുടര്‍ന്ന് മോയിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍തുടങ്ങി. ഇവരെ പിടിച്ചുമാറ്റാന്‍ശ്രമിച്ച മോയിന്റെ ബന്ധുവിനും പരിക്കേറ്റു. എന്നാല്‍മാരകമായ മുറിവുകളേറ്റതിനാൽ മോയിന്റെ ജീവന്‍രക്ഷപ്പെടുത്താനായില്ല. സംഭവത്തില്‍ആറ് പേര്‍അറസ്റ്റിലായിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍തുടരുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.