ചേര്‍ത്തല: ഫാ. കുര്യാക്കോസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തില്‍ കൂടുതല്‍ തെളിവുമായി സഹോദരന്.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയാണ് സഹോദരന്റെ പരാതി. ഫാ.കുര്യാക്കോസ് കാട്ടുതറയെ മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും സഹായികളും നിരന്തരം പീഡിപ്പിച്ചിരുന്നു. പ്രതിമാസ അലവന്‍സ് 5000 രൂപയില്‍ നിന്ന് 500 രൂപയായി കുറച്ചു. വൈക്കം ഡിവൈഎസ്പിക്ക് മൊഴി നല്കിയ ദിവസം വൈദികന്റെ കാറിന് നേരെ കല്ലേറുണ്ടായി. ബിഷപ്പ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് സമ്മര്‍ദ്ദങ്ങള്‍ തുടങ്ങിയതെന്നും സഹോദരന് പറഞ്ഞു.
കുര്യാക്കോസിനെ കൊന്നതാണെന്ന് നേരത്തെയും സഹോദരന് ആരോപിച്ചിരുന്നു. മരിക്കുന്നതിനുമുന്പ് നിരന്തര ഭീഷണിയുണ്ടായതായും അപരിചിതരായ ആള്ക്കാര് വീടിനുപരിസരത്തുകൂടി നടക്കാറുണ്ടെന്നും സഹോദരന് പറഞ്ഞിരുന്നു.
Leave a Reply