ഗു​സ്തി​ താ​ര​ത്തെ വെ​ല്ലു​വി​ളി​ച്ച ബോ​ളി​വു​ഡ് താ​രം രാ​ഖി സാ​വ​ന്ത് ഇ​ടി​കൊ​ണ്ട് ആ​ശു​പ​ത്രി​യി​ൽ. ഹ​രി​യാ​ന​യി​ലെ പ​ഞ്ച്കു​ല ജി​ല്ല​യി​ൽ ന​ട​ന്ന കോ​ണ്ടി​നെ​ന്‍റ​ൽ റസ്‌ലിംഗ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് മാ​ച്ചി​നി​ടെ​യാ​ണ് സം​ഭ​വം.​ പ​ഞ്ച​കു​ല​യി​ലെ തൊലാ​ൽ ദേ​വി സ്റ്റേ​ഡി​യ​ത്തി​ൽ വച്ചു ന​ട​ന്ന മത്സരം കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു താ​രം. വ​നി​താ ഗു​സ്തി ​താ​ര​ത്തെ ച​ല​ഞ്ച് ചെ​യ്ത് റിം​ഗി​ൽ ക​യ​റി​യ രാ​ഖി​ക്ക് മ​ത്സ​ര​ത്തി​നി​ട​യി​ൽ പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. റിം​ഗി​ലെ​ത്തി​യ രാ​ഖി​യെ ഗു​സ്തി താ​രം പൊ​ക്കി​യെ​ടു​ത്ത് നി​ല​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നു. നി​ല​ത്തു​വീ​ണ​തോ​ടെ താ​ര​ത്തി​ന്‍റെ ബോ​ധം പോ​യി.

രാ​ഖി​യെ സം​ഘാ​ട​ക​ർ താ​ങ്ങി​പ്പി​ടി​ച്ചു​കൊ​ണ്ടാ​ണ് റിം​ഗി​ന് പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​വു​ന്ന​ത്. വ​യ​റി​നും ന​ടു​വി​നും പ​രി​ക്കേ​റ്റ രാ​ഖി​യെ പോലീസും സംഘാടകരും ചേർന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കു​ക​ൾ സാ​ര​മു​ള്ള​ത​ല്ലെ​ന്നാണ് ആ​ശു​പ​ത്രി​വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.​  രാ​ഖി​യു​ടെ ബോ​ക്സിം​ഗ് വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. ബോ​ളി​വു​ഡി​ൽ വി​വാ​ദ​ങ്ങ​ൾ കൊ​ണ്ട് വാർത്തകളിൽ ഇടംപിടിക്കുന്ന താരമാണ് രാ​ഖി സാ​വ​ന്ത്. ഏ​റ്റ​വും അ​വ​സാ​നം ത​നു​ശ്രീ ദ​ത്ത​യ്ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് രാ​ഖി മാധ്യമശ്രദ്ധ പിടിച്ചു പറ്റിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ