നിലയ്ക്കലില്‍ എല്ലാ വാഹനങ്ങളും കടത്തിവിടാത്തത് ചോദ്യംചെയ്ത കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ട് എസ്പി യതീഷ് ചന്ദ്ര. വാഹനങ്ങള്‍ കടത്തിവിട്ടാല്‍ വലിയ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് എസ്പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയെ അറിയിച്ചു. ഉത്തരവിട്ടാല്‍ ഗതാഗതം അനുവദിക്കാമെന്നും എസ്പി പറഞ്ഞു.
എന്നാല്‍ ഉത്തരവിടാനുള്ള അധികാരമില്ലെന്ന് മന്ത്രി പ്രതികരിച്ചു. തനിക്ക് ഇത് സംബന്ധിച്ച് ഉത്തരവാദിത്തം ഏല്‍ക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. തങ്ങളുടെ ഉത്തരവാദിത്തം ഏല്‍ക്കാതെ മന്ത്രിയോട് ചൂടാകുകയാണോ എന്ന് ചോദിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍,രാധാകൃഷ്ണന്‍ ക്ഷോഭിച്ചു.
ഭക്തര്‍ ദുരിതത്തിലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇത്തരം സമീപനം രാജ്യത്തൊരിടത്തുമില്ല. അതേസമയം യുവതീപ്രവേശത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ സമയമില്ലെന്നും പൊന്‍ രാധാകൃഷ്ണന്‍ നിലയ്ക്കലില്‍ പറഞ്ഞു
Leave a Reply