പത്തനംതിട്ട: നിരോധനാജ്ഞ ആദ്യം നടപ്പിലാക്കേണ്ടത് ഗതാഗതക്കുരുക്കുള്ള കുണ്ടന്നൂരിലെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിനെയാണ് ജേക്കബ് തോമസ് പരിഹസിച്ചത്. ശബരിമലയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഗതാഗത കുരുക്കുള്ള കുണ്ടന്നൂരിലാണ് ആദ്യം നിരോധനാജ്ഞ നടപ്പിലാക്കേണ്ടത്. നാലോ അഞ്ചോ അംഗങ്ങളുള്ള കുടുംബങ്ങളിലും നിരോധനാജ്ഞ നടപ്പിലാക്കണമെന്ന് തോന്നിയിട്ടുണ്ടെന്നും ജേക്കബ് തോമസ് പരിഹാസിച്ചു. താന്‍ വിശ്വാസികള്‍ക്കൊപ്പമാണ്. അപ്പോള്‍ വിശ്വാസികള്‍ക്ക് അത് ഇഷ്ടമാകുകയോ ഇല്ലയോ എന്നൊരു വിഷയം കൂടിയുണ്ട് എന്നത് ഗുരുവായൂരിന്റെ ഉദാഹരണത്തില്‍ പറഞ്ഞതാണ്. സുപ്രീം കോടതി വിധികളെല്ലാം തന്നെ നമ്മളിവിടെ നടപ്പാക്കിയിട്ടുണ്ടോയെന്നും ജേക്കബ് തോമസ് ചോദിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഴിമതിയുടെ കാര്യത്തില്‍ ഒരെണ്ണമില്ലേ, അതിവിടെ എത്ര നടപ്പാക്കിയെന്നും ജേക്കബ് തോമസ് ചോദിച്ചു. ജേക്കബ് തോമസിന്റെ പരിഹാസം കാര്യമായെടുക്കേണ്ടെന്നായിരുന്നു പസ്താവനയോട് പ്രതികരിച്ചുകൊണ്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. എ.എന്‍ രാധാകൃഷ്ണന്റെ പൊലീസ് പതിപ്പാണ് ജേക്കബ് തോമസെന്നും മന്ത്രി പറഞ്ഞു.