ഇന്തൊനീഷ്യയെ നടുക്കി വീണ്ടും സുനാമിത്തിരകൾ. ഇന്നലെ രാത്രി 9.30 ഒാടെ തീരത്തേക്ക് ആഞ്ഞടിച്ച സുനാമിത്തിരയിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 43 ആയി. 600 ഒാളം പേർക്ക് പരുക്കേറ്റതായും അധികൃതർ പറയുന്നു. സംഗീത പരിപാടി നടക്കുന്ന വേദിയിലേക്ക് തിര ഇരച്ചുകയറുന്ന വിഡിയോ ലോകത്തെ നടുക്കുകയാണ്. തെക്കൻ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളിൽ ആഞ്ഞടിച്ച സുനാമിത്തിരകളിൽപെട്ടു നിരവധി കെട്ടിടങ്ങളും തകർന്നു.

മരണ സംഖ്യ ഉയർന്നേക്കാമെന്നാണ് സൂചന. സുനാമിയെ തുടർന്ന് തിരമാലകൾ 65 അടിയോളം ഉയർന്നു. അനക് ക്രാക്കതാവു അഗ്നിപർവത ദ്വീപിൽ ഉണ്ടായ പൊട്ടിത്തെറിയും കടലിനടിയിലുണ്ടായ മാറ്റങ്ങളുമാണ് സുനാമിക്കു കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ. ക്രാക്കത്തോവ അഗ്നിപർവതത്തിനു സമീപത്തായി വർഷങ്ങൾക്കു മുൻപ് രൂപപ്പെട്ട ദ്വീപാണ് ഇത്. സ്ഫോടനമുണ്ടായി 24 മിനിറ്റുകൾക്കു ശേഷമായിരുന്നു സുനാമിത്തിരകൾ ആഞ്ഞടിച്ചത്. ബാന്തെൻ പ്രവിശ്യയിലെ പാൻഡെങ്ലാങ്ങിനെയാണു സുനാമി ഏറ്റവും കൂടുതൽ ബാധിച്ചത്. 33 പേർ ഇവിടെ മരിച്ചതായാണ് അധികൃതർ നൽകുന്ന വിവരം.

സുനാമിയിൽ നിരവധി ഹോട്ടലുകളും വീടുകളും തകർന്നു. അടുത്തിടെ പാലുവിലും സുലവേസി ദ്വീപിലും ഉണ്ടായ ഭൂചലനത്തിലും സുനാമിയിലും ആയിരത്തിലധികം പേരാണു ഇന്തൊനീഷ്യയിൽ മരിച്ചത്.
Breaking Video: Tsunami wave crashes into a venue while a band performs in Indonesia. pic.twitter.com/KqLepLbRHI
— PM Breaking News (@PMBreakingNews) December 23, 2018
	
		

      
      



              
              
              




            
Leave a Reply