രാജേഷ് ജോസഫ്
ജീവചരിത്ര ആരംഭം മുതല്‍ നിരവധി മാറ്റങ്ങളിലൂടെയാണ് മനുഷ്യര്‍ നീങ്ങുന്നത്. ഇന്ന് നാം കാണുന്നവ അനുഭവിക്കുന്നവ നാളെയുടെ ചരിത്രമാവുന്നു. കീഴടക്കുവാനും നേടുവാനും വെട്ടിപ്പിടിക്കുവാനുമുള്ള മോഹങ്ങളെല്ലാം ഒരോ കാലഘട്ടത്തിലും വര്‍ദ്ധിക്കുന്നതല്ലാതെ കുറയുന്നതായി കാണുന്നില്ല. കൈവശമാക്കാനുള്ള യാത്രയില്‍ ഓടി തളര്‍ന്ന് ചുറ്റുമുള്ളതും കാണാതെ വേണ്ടത് സ്വയത്തമാക്കാതെ വിടവാങ്ങിയ പരാജിതരുടെയും ചരിത്രമുള്ളതാണ് ഈ ലോകം.
ജീവിതയാത്രയില്‍ ചുറ്റുമുള്ളതിനെ അടുത്തറിയാനും മനസിലാക്കാനും കണ്ടെത്താനുമുള്ള സത്വത്തിന്റെ നേര്‍രേഖയുടെ ചരിത്രമാണ് മാലാഖമാരുടെ കഥ പറയുന്നുത്. പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്ന് പോയ അനേകം ബൈബിള്‍ കഥാപാത്രങ്ങള്‍ക്ക് മാലാഖമാര്‍ വഴികാട്ടിയായി മാറുന്നത് നമുക്ക് സുപരിചിതമാണ്. പുറം തിരിഞ്ഞ് കരയുന്ന ഹാഗാറിന് മാലാഖ നീര്‍ച്ചാലായി പ്രത്യക്ഷപ്പെടുന്നു. നസ്രത്തിലെ നീതിമാനായ ജോസഫ് എന്ന മരപ്പണിക്കാരനില്‍ അത്മധൈര്യത്തിന്റെ അഗ്നിവേശിപ്പിച്ച ദൈവദൂതന്‍. ലോകരക്ഷകന്റെ പിറവിക്കായി മറിയത്തിലൂടെ ഒരുക്കിയ മാലാഖ വൃന്ദങ്ങള്‍. അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വവും ഭൂമിയില്‍ സ്തൂതി ഗീതങ്ങള്‍ പാരില്‍ സാമാധാനത്തിന്റെ ഗീതങ്ങള്‍ പാടിയ മാലാഖ വൃന്ദങ്ങള്‍. പ്രതീക്ഷയുടെ പൊന്‍കിരണങ്ങളായി മാലാഖമാര്‍ അനുദിനം നമ്മുടെ ജീവിതത്തില്‍ വെണ്‍മ പരത്തി നമ്മോടപ്പം ജീവിക്കുന്നു.
നമ്മളിലെ ഓരോ വ്യക്തിയിലും സകല ചരാചരങ്ങളിലും മാലാഖമാരുടെ സംരക്ഷണം പൊതിഞ്ഞിരിക്കും കരുണയുടെ സ്‌നേഹത്തിന്റെ മൃദുലതയുടെ സ്‌ത്രോത ഗീതങ്ങള്‍ ചുറ്റുപാടുകളിലും ജീവിത മേഖലകളിലും പകരുവാന്‍ അത് നമ്മോട് ആവശ്യപ്പെടുന്നു. ശുഭകരമായ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന ഏവര്‍ക്കും മലാഖമാരുടെ കാവല്‍ മാലയുടെ വലിയ സംരക്ഷണം ആശംസിക്കുന്നു. നൈര്‍മല്യത്തിന്റെയും വിശുദ്ധിയുടെയും പ്രതീകങ്ങളാണ് മാലാഖമാര്‍. പുതുവര്‍ഷം വിശുദ്ധിയുടെ വെണ്‍മയുടെ സത്യത്തിന്റെ നേര്‍രേഖ ആവട്ടെയെന്ന് ആശംസിക്കുന്നു. അസ്വസ്ഥതകളുടെ വേദനകളഉടം മുറിവുകളുടെ ഭാരപ്പെടുക്കുന്ന വേളകളില്‍ തൂവെള്ള ചിറകുകള്‍ക്കുള്ളില്‍ നമ്മെ പൊതിഞ്ഞ് പരിപാലിക്കുന്ന ആ ദിവ്യ നക്ഷത്രം. പുല്‍ക്കൂട്ടിലെ ഉണ്ണി പുതുവത്സരത്തില്‍ മാര്‍ഗ ദീപമാവട്ടെ.
Leave a Reply