തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് തമിഴകത്ത് പുതിയ വിവാദം. തമിഴ്‌നാട് ആരോഗ്യ സെക്രട്ടറിക്കും അപ്പോളോ ആശുപത്രിക്കുമെതിരെ പുതിയ കണ്ടെത്തലുകളാണ് അന്വേഷണ കമ്മിഷൻ നടത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ രാധാകൃഷ്ണനും അപ്പോളോ ആശുപത്രി അധികൃതരും തമ്മിൽ ഗൂഢാലോചന നടത്തിയെന്നും. അതിനുശേഷം ജയലളിതയ്ക്ക് മോശം ചികിത്സയാണ് ആശുപത്രിയിൽ ലഭിച്ചതെന്നും കമ്മിഷൻ പറയുന്നു.
തമിഴ്‌നാട് ചീഫ് സെക്രട്ടറിയായിരുന്ന രാമ മോഹന റാവുവിനെതിരേയും ഇത്തരത്തിൽ ആരോപണമുണ്ട്. വ്യാജതെളിവുകളാണ് ഇയാൾ ഹാജരാക്കിയതെന്നും ജയലളിതയെ വിദേശത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനെ ചീഫ് സെക്രട്ടറി എതിർത്തുവെന്നവും അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. എന്നാൽ ആരോപണങ്ങളെ നിഷേധിച്ച് ആരോഗ്യ വകുപ്പ് സെക്രട്ടറി രാധാകൃഷ്ണനും അപ്പോളോ ആശുപത്രി അധികൃതരും രംഗത്തെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 2017 ഡിസംബർ ആഞ്ചിനാണ് 75 ദിവസത്തെ ആശുപത്രി ചികിത്സയ‌്ക്ക‌് ശേഷം ജയലളിത മരിച്ചത‌്.
Leave a Reply