തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎം ഗവണ്മെന്റ് സംഘടിപ്പിക്കുന്ന വനിതാ മതില് ഇന്ന് വൈകീട്ട് നടക്കും. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമയ്ക്കടുത്തുവരെ 620 കിലോമീറ്റര്‍ നീളത്തിലാണ് വൈകീട്ട് നാലിന് മതിലുയരുക. അമ്പത് ലക്ഷം സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം.
നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായ് കേരളത്തിലെ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളും വനിതാ മതിലിനൊപ്പം ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് വൈകീട്ട് 3 മണിക്ക് റിഹേഴ്സല്‍ ആരംഭിക്കും. പിന്നീട് കൃത്യം നാല് മണിക്കായിരിക്കും വനിതാ മതില് ഉയരുക. വിദേശ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വനിതാ മതില് റിപ്പോര്‍ട്ട് ചെയ്യാനായി സംസ്ഥാനത്ത് എത്തി കഴിഞ്ഞു. ഗിന്നസ് റെക്കോഡിനായി യൂണിവേഴ്സല്‍ റെക്കോഡ്സ് ഫോറം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
ആരെയും ഭീഷണിപ്പെടുത്തി വനിതാ മതില് സംഘടിപ്പിക്കില്ലെന്നും സ്വയം ബോധ്യമുള്ള സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുത്തില്‍ മതിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇന്നലെ വ്യക്തമാക്കിയിരുന്നു. വനിതാ മതില് തകര്‍ക്കാനുള്ള ചില ശക്തികള്‍ ശ്രമിക്കുന്നതായും കോടിയേരി പറഞ്ഞിരുന്നു.
Leave a Reply