സ്കൂൾ ബസിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ യുകെജി വിദ്യാർത്ഥിനി മറ്റൊരു സ്കൂൾ ബസ് ഇടിച്ചു മരിച്ചു. പുളിങ്കുന്ന് കണ്ണംതറയിൽ രാജേഷിന്റെ മകൾ ഭാവയാമി (6) ആണ് മരിച്ചത്. പുളിങ്കുന്ന് കെഇ കാർമൽ സ്കൂൾ വിദ്യാർത്ഥിനിയാണ്. പുളിങ്കുന്ന് മങ്കൊമ്പ് റോഡിൽ പൊട്ടുമുപ്പത്തിന് സമീപം വൈകിട്ട് നാലുമണിക്കായിരുന്നു അപകടം.
അതെ സ്കൂൾ പഠിക്കുന്ന സഹോദരനോടൊപ്പം ബസ് ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ എതിരെ വന്ന മറ്റൊരു സ്കൂൾ ബസ് ഇടിക്കുകയായിരുന്നു. ഉടൻ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡിവൈഎഫ്ഐ സജീവ പ്രവർത്തകനായ കുട്ടിയുടെ പിതാവ് രാജേഷ് കൈരളി ടീവിയിൽ സൗണ്ട് എൻജിനിയർ ആണ്. സംസ്‍കാരം ഇന്ന് 5 മണിക്ക്. അപകടത്തിനിടയാക്കിയ ബസും ഡ്രൈവറെയും (കണ്ണാടി ചാലക്കോട് കുഞ്ഞുമോൻ) പോലീസ് കസ്റ്റഡിയിൽ എടുത്തു കേസ് എടുത്തു
Leave a Reply