കോട്ടയം: അയര്‍ക്കുന്നത്ത് നിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. 15 വയസുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് മണര്‍കാട് സ്വദേശിയായ അജേഷ് എന്ന യുവാവ് പോലീസ് പിടിയിലായി. മൊബൈല്‍ പ്രണയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. പെൺകുട്ടിയെ അനുനയിപ്പിച്ചു ലോറിയിൽ കയറ്റി ഹോളോബ്രിക്‌സ് ഫാക്ടറിയിൽ എത്തിക്കുകയും തുടർന്ന് അജേഷിൻറെ മാനഭംഗശ്രമം തടഞ്ഞതിന് പെൺകുട്ടിയെ കൊല്ലുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
പെണ്‍കുട്ടിയെ കാണാതായെന്ന പരാതിയില്‍ അന്വേഷണം പുരോഗമിച്ചു വരികയായിരുന്നു. സംശയം തോന്നി യുവാവിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. കാൾ ഹിസ്റ്ററി പരിശോധിച്ച ശേഷമാണ് പോലീസിന്റെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് പ്രതി കുറ്റം സമ്മതിച്ചു. ഡ്രൈവറായി ജോലി ചെയ്യുന്ന ഹോളോബ്രിക്‌സ് കമ്പനിയിലാണ് ഇയാള്‍ പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടത് എന്നാണ് മൊഴി നൽകിയിരിക്കുന്നത്. പ്രതിയുമായി പോലീസ് സ്ഥലത്ത് തെളിവെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്.
Leave a Reply