കരിമ്പുലിയെ കണ്ടെത്തിയ സന്തോഷത്തിൽ കെനിയൻ വന്യജീവി ഗവേഷകര്‍. നൂറു കൊല്ലത്തെ കാലയളവിൽ ആഫ്രിക്കൻ വനാന്തരങ്ങളിൽ ഇത് ആദ്യമായാണ് കരിമ്പുലി മനുഷ്യന്റെ കാഴ്ചയിൽപ്പെടുന്നത്. ഫോട്ടോഗ്രാഫറും ജൈവശാസ്ത്രജ്ഞനുമായ വില്‍ ബുറാര്‍ദ് ലൂകസ് ആണ് കരിമ്പുലിയുടെ ചിത്രങ്ങള്‍ തന്റെ വെബ്‌സൈറ്റിലൂടെ പുറത്തു വിട്ടത്.
ചിത്രങ്ങള്‍ പകര്‍ത്താനായി വില്ലും കൂട്ടരും പല സ്ഥലങ്ങളിലായി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.അതിലൊരു ക്യാമറയ്ക്ക് മുമ്പിൽ അപ്രതീക്ഷിതമായി വന്നു പെടുകയായിരുന്നു കരിമ്പുലി.
സാധാരണ പുലികളുടെ വര്‍ഗത്തില്‍ പെടുന്നവയാണ് കരിമ്പുലികളും. ശരീരത്തില്‍ പുള്ളികള്‍ സൃഷ്ടിക്കുന്ന കറുപ്പുനിറം അധികമായി തീരുമ്പോഴാണ് കരിമ്പുലിയാവുന്നത്. ഏഷ്യന്‍ കാടുകളിലാണ് സാധാരണയായി കരിമ്പുലികള്‍ കാണപ്പെടുന്നത്.
ആഫ്രിക്കന്‍ വനങ്ങളില്‍ കരിമ്പുലിയെ കണ്ടെത്തിയത് അപ്രതീക്ഷിതവും ആശ്ചര്യജനകവുമായി.1909 ന് ശേഷം കെനിയയില്‍ ആദ്യമായാണ് കരിമ്പുലിയെ കണ്ടെത്തുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
Leave a Reply