ഏഷ്യാനെറ്റ് റിപ്പോർട്ടർ ടീവി പ്രസാദിന് നേരെ ആണ് സിപിഎം കൈനകരി ലോക്കൽ കമ്മറ്റി സെക്രട്ടറി കെ എസ് അനിൽകുമാർ ആണ് സോഷ്യൽ മീഡിയ വഴി പരനാറി പ്രയോഗം നടത്തിയത്. കുട്ടനാടിന്റെയും ആലപ്പുഴയിലെ പൊതു സാമൂഹ്യ പ്രശ്നങ്ങളിൽ തുടർച്ചയായി മാധ്യമങ്ങളിലൂടെ ജനശ്രദ്ധ ആകര്ഷിപ്പിക്കുകയും നാട്ടുകാരുടെ പ്രശംസ നേടിയ യുവ മാധ്യമ പ്രവർത്തകനാണ് പ്രസാദ്. തോമസ് ചാണ്ടിയും ലൈയ്ക് പാലസ് റിസോർട്ടുമായുള്ള ബന്ധത്തിൽ നിരന്തരം മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിന്റെ മുൻപിലും എത്തിച്ചതും തുടർന്ന് വന്ന തിരമാലയിൽ സ്വന്തം മന്ത്രി പദം വരെ നഷ്ടപ്പെട്ട പ്രശനങ്ങളില്ലേക്ക് ആയ സംഭവത്തിലൂടെ ടിവി പ്രസാദ് സുപരിചിതൻ ആയത്. അന്ന് മുതലേ എൽഡിഫ് കാരുടെ കണ്ണിലെ കരടാണ് പ്രസാദ്. സിപിമ്മിലെ വിഭാഗിയത റിപ്പോർട്ട് ചെയ്തതാണ് നിലവിൽ പ്രശ്ങ്ങൾക്കു തുടക്കം എന്ന് പ്രസാദ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം
സിപിഎമ്മിൻ്റെ കൈനകരി നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ വാക്കുകളാണിത്. സിപിഎമ്മിലെ വിഭാഗീയ റിപ്പോർട്ട് ചെയ്തപ്പോൾ ഒരു പാർട്ടി സഖാവിനുണ്ടായ അരിശമല്ലിത്. ആലപ്പുഴയിൽ പ്രളയദുരന്തം അനുഭവിച്ച് വീട് മുഴുവനായും തകർന്ന് പട്ടികയിൽ പോലുമില്ലാതെ ഷീറ്റ് വലിച്ച് കെട്ടി അതിൻ്റെ കീഴിൽ കിടന്നുറങ്ങേണ്ടി വരുന്ന പാവങ്ങളുടെ ജീവിതം വാർത്തയാക്കിയപ്പോഴുള്ള പ്രതികരണം. സിപിഎമ്മും ഇടതുസർക്കാരും പ്രളയബാധിതർക്കൊപ്പം തന്നെയാണ്. പോരായ്മകൾ ചൂണ്ടിക്കാണിക്കും. ഇനിയും. സഹായം കിട്ടാത്ത പാവങ്ങളെ കണ്ടെത്തി സർക്കാർ ശ്രദ്ധയിൽ കൊണ്ടുവരിക എന്നത് അത്ര മോശം കാര്യമായി എനിക്കോ ഏഷ്യാനെറ്റ് ന്യൂസിനോ തോന്നിയിട്ടില്ല. സർക്കാരിനും സിപിഎമ്മിനും ഈ ഇടപെടൽ തെറ്റാണെന്ന് പറയാനാവില്ല. ഈ വാർത്ത കാണുന്ന ആർക്കും ഇത് സിപിഎമ്മിനെ തകർക്കാനുള്ള ഉദ്ദേശം വെച്ചുള്ളതാണെന്ന് ചിന്തിക്കാൻ പോലും ആകില്ല. സർക്കാർ പണം ആവശ്യത്തിന് കൊടുക്കാൻ തയ്യാറായിട്ടും അത് ജനങ്ങളിലേക്ക് എത്തിക്കാത്ത ഉദ്യോഗസ്ഥ സംവിധാനത്തെയാണ് ഞാനും എൻ്റെ സ്ഥാപനവും തുറന്ന് കാണിക്കാൻ ശ്രമിച്ചത്. ‘താനൊക്കെ എത്ര ശ്രമിച്ചാലും കൈനകരിയിലെ ചെങ്കൊടിയെ താഴ്ത്താൻ കഴിയില്ല’ എന്നത് കൊണ്ട് ഈ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉദ്ദേശിക്കുന്നതെന്താണ്. ഇത് എന്ത് രാഷ്ട്രീയ ബോധമാണ്. ഞാനും എന്നെ പോലെ പതിനായിരങ്ങൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സിപിഎമ്മിൻ്റെ ലോക്കൽ കമ്മിറ്റി സെക്രട്ടറി പറയേണ്ട വാക്കുകളാണോ ഇത്. കൈനകരിയിലെ ബഹുഭൂരിപക്ഷം വരുന്ന പാവങ്ങളിൽ നിന്ന് വ്യത്യസ്ഥമായി മികച്ച ജീവിതം നയിക്കുന്ന താങ്കൾക്ക് കുട്ടനാട്ടിലെ പാവങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയില്ല എന്ന് കണ്ണൂരുകാരനായ എനിക്ക് പറയേണ്ടി വരുന്നതിൽ സങ്കടമുണ്ട്. കുട്ടനാട്ടിലെ ഈ ദുരിതം ചെങ്കൊടി പ്രസ്ഥാനം ഉണ്ടാക്കിയതാണെന്ന് അർത്ഥം വരുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ മാന്യമല്ലാത്ത ഭാഷയിൽ പറയുന്ന താങ്കൾ സിപിഎമ്മിൻ്റെ ലോക്കൽ സെക്രട്ടറിയാണെന്ന് അറിയുന്നതിൽ വലിയ സങ്കടമുണ്ട്. തിരുത്തേണ്ടവർ തിരുത്തുമെന്ന് പ്രതീക്ഷിക്കാം. ഒരു കാര്യം കൂടി, നമ്മുടെ വാർത്ത പൂർണ്ണമായും ശരിയാണെന്ന് തിരിച്ചറിഞ്ഞ് ജില്ലാ ഭരണകൂടം നടപടിയെടുത്ത് തുടങ്ങിയ വിവരവും കൂട്ടിച്ചേർക്കട്ടേ..
Leave a Reply