പത്തനംതിട്ട സീറ്റിനായി പിടിമുറുക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. പത്തനംതിട്ടയിൽ ഏറെ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന കെ സുരേന്ദ്രൻ തൃശൂരിൽ നിന്ന് മൽസരിച്ചേക്കും. കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിലെ സ്ഥാനാർഥിപ്പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഡൽഹിയിൽ ചേരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ പങ്കെടുക്കുന്നു.
കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം മൽസരിക്കണമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദേശം. എന്നാൽ പത്തനംതിട്ട വേണമെന്ന കണ്ണന്താനത്തിന്റെ ആവശ്യം കേന്ദ്ര നേതൃത്വം അംഗീകരിച്ചിട്ടില്ല. സംസ്ഥാന നേതൃത്വത്തിന്റെ സാധ്യതാപ്പട്ടികയിൽ ഉൾപ്പെടുത്താതിരുന്ന ടോം വടക്കനെ കേന്ദ്ര നേതൃത്വം പരിഗണിക്കുന്നുണ്ട്. ബിഡിജെഎസുമായി ബിജെപി ചില സീറ്റുകൾ വെച്ചുമാറും. തുഷാർ വെള്ളാപ്പള്ളി ഡൽഹിയിൽ ബിജെപി ദേശീയ നേതൃത്വവുമായി ചർച്ച നടത്തും
തുഷാര്‍ വെള്ളാപ്പള്ളി ബിജെപി ദേശീയ നേതൃത്വവുമായി ഇന്ന് ചര്‍ച്ച നടത്തും. ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക വൈകിട്ട് പ്രഖ്യാപിക്കും. തൃശൂരില്‍ മല്‍സരിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളിയോട് ബി.ജെ.പി ദേശീയനേതൃത്വം നിര്‍ബന്ധിക്കും. സീറ്റുകള്‍ വച്ചുമാറുന്ന കാര്യവും ബി.ഡി.ജെ.എസുമായി ചര്‍ച്ച നടത്തും. പത്തനംതിട്ടയും തൃശൂരും നഷ്ടമായ കെ.സുരേന്ദ്രന് ഏത് സീറ്റു നല്‍കുമെന്നതാണ് ചര്‍ച്ചകളില്‍ കീറാമുട്ടിയായി തുടരുന്നത്. പാലക്കാട് ശോഭ സുരേന്ദ്രന് മല്‍സരിക്കാനിടയില്ല
Leave a Reply