സൗദിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് കുമ്മണ്ണൂര്‍ റഫീഖ് മരിക്കുന്നത്. കഴിഞ്ഞ മാസം 27നായിരുന്നു മരണം. ഒട്ടേറെ നിയമനടപടികൾ പിന്നിട്ട് ഇന്നലെ രാത്രിയാണ് മൃതദേഹം കൊച്ചി വിമാനത്താവളത്തിൽ എത്തിക്കുന്നത്. അവിടുന്ന് മൃതദേഹം സംസ്കാരത്തിനായി പള്ളിയിലേക്ക് എത്തിക്കുകയായിരുന്നു. പള്ളിയിലെത്തി പെട്ടി തുറന്നപോഴാണ് റഫീക്കിന്റെ മൃതദേഹമല്ല പെട്ടിയിലെന്ന് തിരിച്ചറിയുന്നത്. ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹമായിരുന്നു പെട്ടിയിൽ.
മകനെ ജീവനോടെ തിരികെയത്തിക്കാനല്ല. അവന്റെ ചേതനയറ്റ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണമെന്നാണ് ഇൗ ഉമ്മയുടെ ആവശ്യം. ഏറെ വിചിത്രമായ സംഭവങ്ങൾക്കാണ് പത്തനംതിട്ടയിലെ കോന്നി സാക്ഷിയായത്. സൗദിയില്‍ നിന്നെത്തിച്ച കോന്നി സ്വദേശിയുടെ മൃതദേഹം മാറിപ്പോയെന്ന് ബന്ധുക്കൾ അറിയുന്നത് സംസ്കാരത്തിനായി പെട്ടി തുറക്കുമ്പോഴാണ്.
‘ആരെങ്കിലും ഒന്ന് ഇടപ്പെട്ട് എന്റെ മകനെ ഒന്നു കൊണ്ടുവരാമോ..’ പൊട്ടിക്കരഞ്ഞ് കൊണ്ട് ഒരു ഉമ്മ.മരിച്ച റഫീഖിന് ഒരു കുഞ്ഞുണ്ട്. രണ്ടാമത്തെ കുഞ്ഞ് മാസം തികഞ്ഞിരിക്കുകയാണെന്നും ഈ ഉമ്മ വാവിട്ട് കരഞ്ഞ് പറയുന്നു
എംബാം ചെയ്തിലുണ്ടായ പിഴവാകാം മൃതദേഹം മാറിപോകാൻ കാരണമെന്നാണ് വിലയിരുത്തൽ. പിന്നീട് സ്ത്രീയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇക്കാര്യത്തിൽ സർക്കാരും എംപിയും ഇടപെടണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.
സൗദിയില്‍ അന്തരിച്ച കോന്നി സ്വദേശിയുടെ മൃതദേഹത്തിന് പകരം നാട്ടിലെത്തിച്ചത് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം.
കോന്നി കുമ്മണ്ണൂർ സ്വദേശി റഫീഖിന്റെ മൃതദേഹമാണ് മാറിയത്. വീട്ടിലെത്തിച്ച് സംസ്കര ചടങ്ങുകൾക്കായി പെട്ടി തുറന്നപ്പോഴാണ് മൃതദേഹം മാറിപ്പോയ വിവരം ബന്ധുക്കളറിഞ്ഞത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ബന്ധുക്കള്‍ പ്രതികരിച്ചത്. ‘എന്റെ കുഞ്ഞിനെ സര്‍ക്കാര്‍ എത്തിച്ചുതരണം.
ഇന്നലെ രാത്രിയാണ് മൃതദേഹം കുമ്മണ്ണൂർ ജുമാ മസ്ജിൽ എത്തിച്ചത്. ഇന്ന് രാവിലെ സംസകാര ചടങ്ങുകൾക്കായി പെട്ടി തുറന്നപ്പോഴാണ് മൃതദേഹം യുവതിയുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. മൃതദേഹം വിട്ടുകിട്ടാൻ അധികൃതർ ഇടപെടണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഫെബ്രുവരി 27നാണ് സൗദിഅറേബ്യയിൽ വച്ച് ഹൃദയസ്തംഭനത്തെ തുടർന്ന് റഫീഖ് മരിച്ചത്. ഏറെക്കാലമായി റഫീഖ് സൗദി അറേബ്യയിലാണ് ജോലി നോക്കുന്നത്.
Leave a Reply