വെല്ലിംഗ്ടണ്‍: പടിഞ്ഞാറൻ ന്യൂസിലൻഡിലെ തീരപ്രദേശത്തുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ പാലം തകർന്നു വീണു. ഫ്രാൻസ് ജോസഫ് നഗരത്തിനു സമീപമുള്ള വെയ്ഹോ നദിയ്ക്കു മുകളിലെ പാലമാണ് തകർന്നു വീണത്. ആളപായമുണ്ടായതായി റിപ്പോർട്ടില്ല. കാറ്റിൽ പാലം തകരുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കാറ്റും മഴയും ശക്തമായതിനെ തുടർന്ന് സൗത്ത് ഐലൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.
Leave a Reply