കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്കുവേണ്ടി നിവിൻ പോളി തടി കുറയ്ക്കുന്നില്ലെന്ന വിമർശനം കുറച്ചുകാലമായിട്ടുണ്ട്. അവസാനം ഇറങ്ങിയ മിഖായേൽ ഈ പേരിൽ നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴിതാ വിമർശനങ്ങളുടെ വായ് അടപ്പിക്കുന്ന വിധം തടി കുറിച്ച് എത്തിയിരിക്കുകയാണ് താരം. പ്രേമം ചിത്രത്തിലെ ജോർജിനോട് സാദൃശ്യം തോന്നുന്ന ഗെറ്റപ്പിലാണ് നിവിൻ എത്തുന്നത്. ചെന്നൈയിൽ നിന്നുള്ള ചില ലൊക്കേഷൻ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. തമിഴ്നാട്ടിൽ ഷൂട്ടിങിനെത്തിയ നിവിനെ തമിഴ് പ്രേക്ഷകർ ആവേശത്തോടെ വരവേൽക്കുന്ന വിഡിയോയും തരംഗമായിരുന്നു.
ധ്യാന്‍ ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമ റൊമാന്റിക് ആക്ഷൻ എന്റർടെയ്നറാണ്. തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായിക. ദുര്‍ഗ കൃഷ്ണ, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, ജൂഡ് ആന്റണി എന്നിവരും സിനിമയിലുണ്ട്. സംവിധാനത്തിനൊപ്പം ധ്യാന്‍ ശ്രീനിവാസന് തന്നെയാണ് ഈ ചിത്രത്തിന് കഥ ഒരുക്കുന്നതും
നടനും നിവിന്റെ ഉറ്റസുഹൃത്തുമായ അജുവർഗീസ് ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ചത്. ധ്യാൻ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയിലാണ് പുത്തൻ െഗറ്റപ്പിൽ നിവിൻ എത്തുക. 2016–ൽ ജേക്കബിന്റെ സ്വർഗരാജ്യത്തിലെ നിവിന്റെ ലുക്കുമായി സാദൃശ്യമുള്ള ചിത്രമാണ് അജു തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തത്. ‘നിവിൻ ദ് സ്വാഗ് ഈ ബാക്ക്’ എന്ന അടിക്കുറിപ്പും ചിത്രത്തോടൊപ്പം കുറിച്ചു.
#NivinPauly shooting for #LoveActionDrama at #Chennai. pic.twitter.com/tmamSSYWoC
— Film77square (@film77square) March 30, 2019
	
		

      
      



              
              
              




            
Leave a Reply