തൃശൂരില്‍ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ഥിയായേക്കും. അമിത് ഷാ സുരേഷ് ഗോപിയുമായി ചര്‍ച്ച നടത്തി. സുരേഷ് ഗോപിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു. പ്രഖ്യാപനം ഉടനുണ്ടാകും. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയാകുമെന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചതോടെയാണ് തൃശൂരിൽ സുരേഷ് ഗോപിയ്ക്കു നറുക്കു വീണത്. തുഷാർ മണ്ഡലം മാറിയതോടെ സീറ്റ് ബിജെപിയിലേക്കു തിരികെയെത്തുകയായിരുന്നു.

സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, ജനറൽ സെക്രട്ടറി എം.ടി. രമേശ്, ദേശീയ കൗൺസിൽ അംഗം പി.കെ. കൃഷ്ണദാസ്, കോൺഗ്രസിൽ നിന്നു കൂറുമാറിയ ടോം വടക്കൻ തുടങ്ങിയവർ ആദ്യഘട്ട ചർച്ചകളിൽ തൃശൂരിൽ പരിഗണിക്കപ്പെട്ടിരുന്നു