റിമി ടോമിയും റോയിസും വേർപിരിയാൻ തീരുമാനിച്ച കാരണം എന്ത് ? ആരാധകരും സുഹൃത്തുക്കളും ഉന്നയിക്കുന്നു ചോദ്യം …..

2008ലാണ് റോയ്‌സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്. 11 വര്‍ഷത്തെ വിവാഹജീവിതം വേണ്ടെന്ന് വച്ച വിവരം അധികം ആരെയും ഇവര്‍ അറിയിച്ചിരുന്നില്ല. മാധ്യമങ്ങളെ പോലും അറിയിക്കാതെയാണ് കുടുംബകോടതിയില്‍ ഹര്‍ജി ഇവര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. അതേസമയം ഇവര്‍ ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും ഇവരുടെ സുഹൃത്തുകള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി അഭിനയരംഗത്തേക്ക് എത്തുന്നത്. അന്ന് ഏറെ പ്രോത്സാഹിപ്പിച്ചത് ഭര്‍ത്താവായിരുന്നെങ്കിലും പിന്നീട് മറ്റുചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ അദ്ദേഹത്തിന് അതൃപ്തിയുള്ളതായും റിമി നേരത്തെ പറഞ്ഞിരുന്നു. താരം വിവാഹ മോചനത്തിലേക്ക് എന്ന വാര്‍ത്ത ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

മ്യുച്വല്‍ കണ്‍സെന്റ് ആയതിനാല്‍ ആറുമാസത്തിനുള്ളില്‍ ഇവര്‍ക്ക് വിവാഹമോചനം ലഭിക്കുമെന്നാണ് സൂചന. 2008ലാണ് റോയ്‌സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്. താന്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നതായുള്ള സൂചന താരം നേരത്തെ നല്‍കിയിരുന്നു. മറ്റൊരാളുമായുള്ള പ്രണയം ചാനല്‍ പരിപാടിക്കിടെ പേര് വെളിപ്പെടുത്താതെ സൂചിപ്പിച്ചതും ചര്‍ച്ചയായിരുന്നു. പിന്നണി ഗായികയായും ടെലിവിഷന്‍ അവതാരകയുമായ റിമി ടോമി ആദ്യമായി സിനിമയില്‍ പാടിയത് ദിലീപിന്റെ മീശമാധവന്‍ എന്ന ചിത്രത്തിനുവേണ്ടിയാണ്. കള്ളനായ മീശമാധവന്റെ ചിങ്ങമാസം വന്നു ചേര്‍ന്നാലുള്ള സ്വപ്‌നങ്ങള്‍ക്ക് ചിറകു വിരിക്കുന്നതായിരുന്നു റിമി ടോമിയുടെ ആ ഗാനം. വര്‍ഷങ്ങള്‍ ഏറെയായിട്ടും ഇന്നും ആ ഗാനം മലായാളികളുടെ മനസ്സിലുണ്ട്. അന്ന് ദിലീപിന്റെ മികച്ച പിന്‍തുണ കൊണ്ട് മാത്രമാണ് റിമിക്ക് ആ ഗാനം പാടാനായത്. ദൂരദര്‍ശനിലെ ഗാനവീഥിയിലൂടെയാണ് റിമി ടോമി തന്റെ മ്യൂസിക്കല്‍ കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് കൈരളിയിലെ ഡുംഡുംഡും പീപീപി എന്ന പരിപാടിയുടെ അവതാരകയായി മൂന്ന് വര്‍ഷത്തോളം പ്രവര്‍ത്തിച്ച് വരുന്ന കാലത്താണ് എഷ്യാനെറ്റിനെ മ്യൂസിക്കല്‍ ലൈവിലേക്ക് എത്തുന്നത്.

2002 ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം മീശമാധവനിലെ ‘ചിങ്ങമാസം വന്നുചേര്‍ന്നാല്‍’ എന്നു തുടങ്ങുന്ന ഗാനം ഹിറ്റായതോടെ റിമിക്ക് തിരക്കേറുകയായിരുന്നു. വിദ്യാസാഗര്‍ സംഗീതം നല്‍കിയ ഗാനം ശങ്കര്‍മഹാദേവനോടൊപ്പമായിരുന്നു റിമി ആലപിച്ചിരുന്നത്. മികച്ച എന്‍ട്രിയായിരുന്നു റിമിക്ക് ഈ ഗാനം സമ്മാനിച്ചിരുന്നത്.പിന്നീട് ദിലീപ് ചിത്രമായ പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രത്തില്‍ കെജെ യേശുദാസിനൊപ്പം കണ്ണനായാല്‍ രാധവേണം എന്ന ഗാനം ആലപിച്ച് തന്റെ സ്ഥാനം റിമി കൂടുതല്‍ ഉറപ്പിച്ചു. പിന്നീട് ഹണീ ബീ ടു വരെ 70 ഓളം ചിത്രങ്ങളില്‍ റിമി പിന്നണി ഗായികയായെത്തി. ഇതിനിടെ 2006 ല്‍ ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന ചിത്രത്തിലൂടെ സിനിമ പ്രവേശനം നടത്തിയ റിമി 2015 ല്‍ ജയറാമിനൊപ്പം തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തിലൂടെ നായിക വേഷത്തിലുമെത്തി.

ഗായികയായ ടെലിവിഷന്‍ അവതാരിക എന്ന് നിലയിലാണ് റിമിക്ക് ഏറെ പ്രചാരം നേടിക്കൊടുത്തത്. 2012 ല്‍ ഏഷ്യാനെറ്റ് ഫീലിം അവാര്‍ഡ് ഷോയിക്കിടെ തും പാസ് ആയെ എന്ന ഗാനത്തിനൊപ്പം ചുവടുവെയ്ക്കാന്‍ വേദിയിലെത്തിയ ഷാരൂക് ഖാന്‍ റിമിയെ എടുത്ത് പൊക്കിയത് അക്കാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ട് ധാരാളം ട്രോളുകളും അക്കാലത്ത് സജീവമായിരുന്നു. ഗായിക എന്നതില്‍ ഉപരിയായി സരസമായി സംസാരിച്ച് ആളെ കയ്യിലെടുക്കുന്ന വ്യക്തിയാണ് റിമി ടോമി. പാലാക്കാരി ആയതു കൊണ്ടാണ് താന്‍ ഇങ്ങനെ സംസാരിക്കുന്നതെന്ന് പറയുന്ന റിമി ആരെയും കൂസാത്ത പ്രകൃതക്കാരിയാണ്. ചാനല്‍ സംഗീത ഷോകളിലെ ജഡ്ജിയായും റിമി കളം നിറഞ്ഞിരുന്നു. മഞ്ച് സ്റ്റാര്‍ സിംഗറിലെ ജഡ്ജിയായിരുന്ന റിമി മറ്റ് ചില പരിപാടികളിലും പങ്കെടുത്തിരുന്നു. നേരത്തെ ഏഷ്യാനെറ്റിനൊപ്പമായിരുന്നു റിമി ചുവടുറപ്പിച്ചതെങ്കില്‍ മഴവില്‍ മനോരമയുടെ കടന്നുവരവോടെ റിമിക്ക് കൂടുതല്‍ അവസരങ്ങള്‍ കൈവന്നു.

മഴവില്ലിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടി ബാര്‍ക്ക് റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുന്ന പരിപാടിയായിരുന്നു. ഏതൊരു ഗൗരവക്കാരനെയും ചിരിപ്പിക്കുന്ന വിധത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പ്രകൃതക്കാരിയാണ് റിമി. അങ്ങനെ കളിചിരി പറയുന്നതില്‍ റിമിക്ക് മുന്നില്‍ യാതൊരു വലിപ്പിച്ചെറുപ്പവും ഉണ്ടായിരുന്നില്ല. വളരെ സരസമായി തന്നെ സംസാരിക്കുന്ന റിമിയുടെ പ്രകൃതം തന്നെയാണ് അവരെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയതും. അഭിനയം, പാട്ട്, സ്‌റ്റേജ് ഷോ, ടി വി അവതാരിക എന്നീ നിലകളില്‍ ശോഭിച്ചതോട പാലാക്കാരി റിമി ടോമിയില്‍ നിന്നു റിമി ടോമിയെന്ന കോടീശ്വരി പിറവിയെടുക്കുകയാണ് ഉണ്ടായത്.

പാലായിലെ ഒരു പരമ്പരാഗത ക്രൈസ്തവ കുടുംബത്തിൽ ജനിച്ച റിമിയെ വിവാഹം കഴിച്ചതും പാരമ്പര്യമുള്ള ക്രൈസ്തവ കുടുംബത്തിലെ അംഗം തന്നെയായിരുന്നു. റിമിയുടെ ചടുലമായ പെരുമാറ്റത്തോട് റോയ്സിന് പണ്ടേ താൽപര്യമില്ലായിരുന്നു. ആരോടും പെട്ടെന്ന് ഇണങ്ങുകയും സൗഹാർദ്ദം സ്ഥാപിക്കുകയും ചെയ്യുന്ന സ്വഭാവമാണ് റിമി ടോമിയുടേത്. എന്നാൽ റോയ്സിന്റെ സ്വഭാവം അങ്ങനെയല്ല. അദ്ദേഹത്തിന് തന്റെ ഭാര്യ കുടുംബത്തിൽ ഒതുങ്ങികഴിയണമെന്ന ആഗ്രഹമാണ് ഉണ്ടായിരുന്നത്. എന്നാൽ ആദ്യം തന്നെ അത്തരം ഇടപാടുകൾ നടക്കില്ലെന്ന് റിമി തീർത്തു പറഞ്ഞു.

തുടക്കത്തിൽ റോയ്സ് റിമിയുമായി ചേർന്ന് നിന്നെങ്കിലും പതിയെ പതിയെ ഇരുവരും തമ്മിലുള്ള ബന്ധം തെറ്റി. നിസാരകാര്യങ്ങൾക്ക് വരെ വഴക്കുണ്ടാകുന്ന സാഹചര്യം വന്നു ചേർന്നു. എന്നാൽ എന്തിനെയും തന്മയത്തത്തോടെ കൈകാര്യം ചെയ്യുന്ന റിമി ഭർത്താവിനെയും ഒതുക്കാൻ ശ്രമിച്ചു. എന്നാൽ വലിയ കലാകാരികൾക്ക് സംഭവിക്കുന്ന അപകടം റിമിക്കും വന്നു ചേർന്നു. കരിയറിൽ വാനോളം ഉയർന്ന റിമി സ്വജീവിതത്തിൽ താഴേക്ക് പോയി. എന്നാൽ സ്വന്തം ജീവിതത്തിലെ താഴ്ചകൾ കരിയറിൽ പ്രതിഫലിക്കാതിരിക്കാൻ റിമി ശ്രമിച്ചു. പതിനൊന്ന് വർഷം ആ ജീവിതം നീണ്ടു പോയത് അതു കൊണ്ടാണ്.

തന്റെ ജീവിതത്തിലെ വ്യക്തിപരമായ ദുഖങ്ങൾ ആരോടും പങ്കു വയ്ക്കാൻ റിമി ഇഷ്ടപ്പെട്ടിരുന്നില്ല. അതായത് സ്വന്തം വീട്ടുകാർ പോലും റിമിയുടെ വേദനകൾ അറിഞ്ഞിരുന്നില്ലെന്നാണ് കേൾക്കുന്നത്. സഹോദരനും അമ്മയുമൊന്നും ഭർത്താവുമായുള്ള കശപിശകളിൽ ഇടപെട്ടിരുന്നില്ല. കുടുംബത്തിനുളളിൽ നിന്നും ചില കാര്യങ്ങൾ ചോർന്നു പോയപ്പോൾ അതിൽ ആരും വ്യാകുലരാകേണ്ടതില്ലെന്ന നിലപാടാണ് റിമി സ്വീകരിച്ചത്. ഭർത്താവുമായി എടുത്തു പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ലെന്ന് റിമി അവരോട് പറഞ്ഞുകൊണ്ടിരുന്നു.

കഴിഞ്ഞ കുറെ നാളുകളായി റിമിയും ഭർത്താവും തമ്മിൽ അടുത്ത ബന്ധം ഉണ്ടായിരുന്നില്ല. ഇരുവരും ചടങ്ങുകളിൽ പോലും ഒരുമിച്ച് പങ്കെടുത്തിരുന്നില്ല. ഇക്കാര്യം അന്വേഷിക്കുന്നവരോടൊക്കെ റോയ്സ് സ്ഥലത്തില്ലെന്ന മറുപടിയാണ് റിമി നൽകിയിരുന്നത്. ദിലീപുമായുള്ള ബിസിനസ് ബന്ധങ്ങളാണ് റിമിയെയും ഭർത്താവിനെയും തെറ്റിച്ചതെന്ന് സ്ഥിതീകരിക്കാത്ത വാർത്തകളുണ്ട്. റോയിസിനും ബിസിനസ് താത്പര്യങ്ങളുണ്ടെങ്കിലും അത് ദിലീപുമായി ചേർന്ന് നടത്തുന്നതിൽ വിയോജിപ്പുണ്ടായിരുന്നു. എന്നാൽ ദിലീപുമായി ചേർന്ന് നടത്തിയ അനധിക്യത ഭൂമി ഇടപാടുകൾ വിവാദമായി. റിമിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടന്നു. ഇത് വലിയ വാർത്തയായി മാറി. അതിൽ റോയ്സിന് എതിർപ്പുണ്ടായിരുന്നു. റിമിയുടെ ആദായ നികുതി റിട്ടേണുകളും വിവാദമായി മാറി. റിമിയെ പോലീസ് ചോദ്യം ചെയ്തതും ഭർത്താവിൽ അത്യപ്തിയുണ്ടാക്കി. എന്നാൽ തനിക്ക് തന്റെ വഴി എന്ന നിലപാടാണ് റിമി സ്വീകരിച്ചത്.

റിമിക്ക് കുഞ്ഞുങ്ങൾ ഇല്ലാത്തതും ഭർത്താവിൽ ഇഷ്ടകേടുണ്ടാക്കി. 24 മണിക്കൂറും നൃത്തത്തിനും പാട്ടിനുമായി ചെലവഴിക്കുന്ന റിമി വിവാഹ ജീവിതത്തിൽ എത്ര ദിവസം ഭർത്താവിനോടൊപ്പം ഉണ്ടായിരുന്നു എന്ന കൗതുകകരമായ ചോദ്യം ചോദിക്കുന്ന നിരവധി പേർ അവരുടെ സൗഹൃദ വലയത്തിലുണ്ട്. തന്റെ സ്വത സിദ്ധമായ ശൈലിയിൽ ഒരു മാറ്റത്തിനും റിമി തയ്യാറായിരുന്നില്ല. ഭർത്താവിന്റെ ചില ബന്ധുക്കൾ ഇടപ്പെട്ട് നോക്കിയിട്ടും ഗുണം ചെയ്തില്ല. പരസ്പര സമ്മതത്തോടെയാണ് റിമിയും ഭർത്താവും വേർപിരിയുന്നത്. തനിക്ക് എങ്ങനെയെങ്കിലും കെട്ടുപാടിൽ നിന്നും രക്ഷപ്പെട്ടാൽ മതിയെന്നാണ് റിമിയുടെ ഭർത്താവ് സുഹ്യത്തുക്കളോട് പറയുന്നത്. മാധ്യമങ്ങൾ തങ്ങളുടെ കുടുംബവിശേഷം അറിയരുതെന്ന വാശി റിമിക്കുണ്ടായിരുന്നു.

ഇരുവരും കോടതിയിൽ ഹാജരായി. എന്നാൽ കോടതി നിർദ്ദേശിച്ച കൗൺസിലിംഗിൽ പങ്കെടുക്കാൻ ഇരുവരും തയ്യാറായില്ല. ഇനി ഒരുമിച്ചുള്ള ജീവിതം വേണ്ടെന്നാണ് ഇരുവരുടെയും നിലപാട്. ഏപ്രിൽ 12 നാണ് ഹർജി നൽകിയത്. അത് അതീവ രഹസ്യമായിട്ടാണ്. കുടുംബ ജീവിതത്തിലെ താളപിഴകളെ കുറിച്ച് സംസാരിക്കാൻ റിമിയും ഭർത്താവും തയ്യാറായിട്ടില്ല. ഒന്നും സംസാരിക്കാനില്ലെന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചിരിക്കുന്നത്.