അമേരിക്കയിലെ ഫ്‌ളോറിഡയില്‍ വിമാനം റണ്‍വേയില്‍ നിന്നു തെന്നി നദിയില്‍ വീണു. 136 യാത്രക്കാരുമായി ബോയിംഗ് 737 വിമാനമാണ് ഫ്‌ളോറിഡയിലെ ജാക്ക്‌സണ്‍വില്ലെയ്ക്കു സമീപമുള്ള സെന്റ്. ജോണ്‍സ് നദിയില്‍ വീണത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 9.40നായിരുന്നു സംഭവം. ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തില്‍നിന്നു വരികയായിരുന്നു വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് ജാക്‌സണ്‍വില്ല മേയര്‍ ട്വിറ്ററില്‍ അറിയിച്ചു. വിമാനം നദിയില്‍ മുങ്ങിയിട്ടില്ല.