വിനോജ് സൈമണ്‍
ബ്രിട്ടനില്‍ കുടിയേറിയ റാന്നി സ്വദേശികളുടെ വാര്‍ഷിക പൊതു യോഗവും കുടുംബ സംഗമവും ഈ വരുന്ന ജൂണ്‍ മാസം 21 നു ആരംഭിച്ചു 23 ഞായറാഴ്ച അവസാനിക്കും. മുന്ന് ദിവസത്തെ ക്യാമ്പായി ആണ് ഈ വര്‍ഷത്തെ കുടുംബ സംഗമം നടക്കുന്നത്. കൂടാതെ ശനിയാഴ്ച 22ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ റാന്നിയില്‍ നിന്നും യുകെയിലെത്തി പ്രമുഖരായ കഴിവ് തെളിയിച്ച റാന്നിയിലെ പ്രതിഭകളെ ആദരിക്കുകയും ചെയുന്നു. വൂസ്റ്റര്‍ഷയറിലെ ട്വാകിസ്ബെറിയിലെ ക്രോഫ്റ്റ് ഫാം വാട്ടര്‍പാര്‍ക്കില്‍ ആണ് ഈ വര്‍ഷത്തെ പരിപാടികള്‍ നടത്തപ്പെടുന്നത്. റാന്നി സ്വദേശികളായ മുഴുവന്‍ ആളുകളെയും പ്രസ്തുത പരിപാടിയിലേക്കു സ്വാഗതം ചെയ്യുന്നതായി കമ്മറ്റി അറിയിച്ചു.
ചരിത്ര പ്രസിദ്ധമായ ശബരിമല സ്ഥിതി ചെയുന്ന പത്തനംതിട്ടയിലെ പ്രധാന താലൂക്കുകളില്‍ ഒന്നാണ് റാന്നി. പുണ്യ പുരാതന പമ്പാ നദിയുടെ തീരത്തെ പടര്‍ന്നു കിടക്കുന്ന പഴവങ്ങാടി, അങ്ങാടി, വടശേരിക്കര, വെച്ചൂച്ചിറ, അയിരൂര്‍, ചേത്തെക്കല്, ചെറുകോല്‍, കൊല്ലമുള, അത്തിക്കയം തുടങ്ങിയ ഭൂപ്രദേശങ്ങളെ സംയുക്തമായി റാന്നി എന്ന് വിളിച്ചു പോരുന്നത്. റാന്നിയില്‍ നിന്നും കുടിയേറിയ ആളുകളുടെ കൂട്ടായ്മയാണ് റാന്നി മലയാളി അസോസിയേഷന് നിരവധി സന്നദ്ധ സംഘടനകളുമായി കുടി ചേര്‍ന്ന് കൊണ്ട് നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു കൊണ്ട് മുന്‍പോട്ടു പോകുന്ന അസോസിയേഷനാണ് റാന്നി മലയാളി അസോസിയേഷന്.
അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗത്തിന്റെ ഭാഗമായ് 21ന് നാലു മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് 23ന് അവസാനിക്കും. പൊതുസമ്മേളനം, കുടുംബ സംഗമം, കലാപരിപാടികള്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടത്തപ്പെടും. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും പ്രയോജന പ്രദമായ ക്ലാസുകള്‍ കലാപരിപാടികള്‍ എന്നിവ ക്യാംപിനു മറ്റു കൂട്ടും. 21 ശനിയാഴ്ചയാണ് പൊതു സമ്മേളനം നടക്കുന്നത്. ബോട്ടിംഗ് അടക്കം നിരവധി സൗകര്യങ്ങളുള്ള ക്രോഫ്റ്റ് ഫെയിം വാട്ടര്‍ പാര്‍ക്കു നയനമനോഹരമായ കാഴ്ചയാണ്. കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ സ്വകാര്യ ക്യാബിനുകളടക്കം ഉള്ള പാര്‍ക്ക് ഒരു ഒഴിവുകാല ആസ്വാദനത്തിനു ഏറ്റവും സൗകര്യ പ്രദമായ സ്ഥലങ്ങളില്‍ ഒന്നാണ്.
പരിപാടിയില്‍ മുന്ന് ദിവസവും താമസിച്ചു പങ്കെടുക്കുകയും കൂടാതെ പ്രസ്തുത പൊതുസമ്മേളനത്തില്‍ മാത്രമായും പങ്കെടുക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും എന്ന് റാന്നി മലയാളി അസോസിയേഷന് കമ്മറ്റി അംഗങ്ങള്‍ അറിയിച്ചു. റാന്നിയിലെ ക്രിസ്തുമസുമായി ബന്ധപ്പെട്ട കേക്ക് വിതരണം കൂടാതെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട സഹായ വിതരണം തുടങ്ങിയവ വന്‍ വിജയമായി മാറിയ പ്രവര്‍ത്തന വര്‍ഷത്തില്‍ റാന്നി മലയാളികളായ നിരവധി പേരുടെ സഹായ സഹകരണം ലഭിക്കുകയുണ്ടായി.
Team Ranni
Vinoj Simon (President)
Aneesh John ( Secretary)
Ajith Onnitan (Treasurer)
Leave a Reply