സൗദിയിലെ കിഴക്കൻ പ്രവിശ്യാ നഗരമായ ജുബൈലിൽ മലയാളിയുടെ മൊബൈൽ പൊട്ടിത്തെറിച്ചു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി എ.എസ്‌.സജീർ പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. സജീറിന്റെ സാംസങ് എസ് 6 എഡ്ജ് പ്ലസ് മൊബൈൽ ആണ്‌ പൊട്ടിത്തെറിച്ചത്‌. മൊബൈല്‍ അമിതമായി ചൂടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അല്‍പ്പം അകലേയ്ക്ക് മാറ്റി വച്ചതിനാല്‍ വന്‍ അപകടം ഒഴിവായതായി അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച ജോലി കഴിഞ്ഞ്‌ താമസ സ്ഥലത്ത്‌ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ഫോണ്‍ അസാധാരണമായി ചൂടാകുന്നത് ശ്രദ്ധയിൽ പെട്ടത്‌. ഇന്റർനെറ്റ്‌ ഓണ്‍ ആയതിനാല്‍ ആകും ചൂടാകുന്നതെന്ന് കരുതി ഉടന്‍ നെറ്റ് ഓഫ് ചെയ്തു. എന്നാൽ വീണ്ടും ചൂട് കൂടുന്നതായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു വച്ചു. കൈയിൽ പിടിക്കാനുള്ള പേടി കാരണം സാധനങ്ങൾ വാങ്ങാന്‍ കയറിയ കടയിലെ ടേബിളില്‍ വയ്ക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അല്‍പ സമയത്തിനകം ഫോണ്‍ പുകയുകയും തീപിടിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇത്‌ കണ്ട ഉടനെ ഫോൺ കടയില്‍ നിന്ന് പുറത്തേയ്ക്ക്‌ എറിയുകയായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ മൊബൈൽ ഫോൺ ഒന്നു രണ്ടു തവണ നിലത്ത്‌ വീണതായ് ഷജീർ പറയുന്നു. എല്ലാം നേരിട്ട്‌ കണ്ടതിനാൽ വൻ ദുരന്തം ഒഴിവായി. ഉറങ്ങുന്ന സമയത്തോ വാഹനത്തിലോ ആയിരുന്നെങ്കിൽ വൻ അപകടം സംഭവിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ നഗരമായ ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ പ്രൊജക്ട്‌ എൻജീയനറാണ് സജീർ.