ആശാ ശരത്തിനെ ഫെയ്സ്ബുക്ക് വിഡിയോയിൽ കണ്ട ആരാധകർ ഞെട്ടി. എന്റെ ഭർത്താവിനെ കാണാനില്ല എന്നും പറഞ്ഞായിരുന്നു താരത്തിന്റെ വിഡിയോ. കേട്ട് വരുമ്പോഴാണ് ഏറ്റവും പുതിയ ചിത്രമായ ‘എവിടെ’യുടെ പ്രമോഷൻ വിഡിയോയാണെന്ന് മനസിലാവുക. ചുമ്മാ പേടിപ്പിച്ച് കളഞ്ഞല്ലോയെന്നാണ് ആരാധകർ വിഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. മറ്റ് ചിലർ വ്യത്യസ്തമായ പ്രമോഷനായിപ്പോയല്ലോ എന്നും പ്രതികരിച്ചിട്ടുണ്ട്.

വിഡിയോ സന്ദേശത്തിന്റെ ഉള്ളടക്കം ഇങ്ങനെയാണ്: ‘വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളോട് പറയാനായിട്ടാണ് ഈ വിഡിയോ ഇടുന്നത്. കുറച്ച് ദിവസവായിട്ട് എന്റെ ഭർത്താവിനെ കാണുന്നില്ല.പത്ത് നാൽപ്പത്തഞ്ച് ദിവസവായി. സാധാരണ പോയാൽ ഉടനെ തന്നെ തിരിച്ച് വരികയോ എങ്ങനേലും വിവരം അറിയിക്കുകയോ ചെയ്യുകയാണ് പതിവ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇപ്പോ കുറച്ച് ദിവസമായി എവിടെയാണ് പോയത് ഒന്നും അറിയുന്നില്ല. എന്തെങ്കിലും വിവരം കിട്ടിയാൽ ഒന്ന് അറിയിക്കണം. എപ്പോഴും എന്റെ കൂടെ ഉള്ളവരാണ് നിങ്ങളെല്ലാവരും. ആ ഒരു ധൈര്യത്തിലാണ് ഞാൻ മുമ്പോട്ട് പോകുന്നത്. അദ്ദേഹത്തിന്റെ പേര് സക്കറിയ എന്നാണ്. തബല, ഡ്രംസൊക്കെ വായിക്കുന്ന കൂട്ടത്തിലാണ്. ആർട്ടിസ്റ്റാണ്. എന്തെങ്കിലും ഒരു വിവരം കിട്ടുകയാണെങ്കിൽ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.
അദ്ദേഹം എവിടെ എന്നുള്ള അന്വേഷണത്തിലാണ് ഞങ്ങൾ കുറേപ്പേര്. ഞാനും എന്റെ കുടുംബാംഗങ്ങളും. ഞങ്ങൾക്കാര്‍ക്കും തന്നെ അറിഞ്ഞിട്ടില്ല അദ്ദേഹം എവിടെയാണെന്ന്. എന്തെങ്കിലും വിവരം കിട്ടുവാണെങ്കിൽ അറിയിക്കണം. എവിടെ എന്നുള്ളതാണ് ആർക്കും അറിയാത്തത്. നിങ്ങള് കണ്ടുപിടിച്ച് തരുമെന്ന വിശ്വാസത്തിലാണ്,ഞാൻ മുമ്പോട്ട് പോകുന്നത്. നിങ്ങള് കൂടെയുണ്ടെന്ന വിശ്വാസത്തിലാണ്. എന്തെങ്കിലും വിവരം കിട്ടിയാൽ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ ഒന്ന് അറിയിച്ചേക്കണേ’.