കോസ്മോപോളിറ്റൻ ക്ലബിൻെറ സമ്മർ ഫെസ്റ്റിവലിൽ നൂറിലധികം പേര് പങ്കെടുത്തു . കഴിഞ്ഞ ജൂലൈ പതിമൂന്നിന് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ വിറ്റ് ചർച്ചിലെ വിറ്റ് ചർച്ച് ഗ്രീൻഫീൽഡ്‌പാർക്കിലാണ് സമ്മർ ഫെസ്റ്റിവലിൽ നടന്നത് . കുട്ടികളുടെയും മുതിർന്നവരുടെയും കായികമത്സരങ്ങൾ ഗ്രീൻഫീൽഡ്‌പാർക്കിൽ അരങ്ങേറി . മത്സരത്തിൽ പങ്കെടുത്തവർക്ക് സെപ്തംബർ പതിനഞ്ചിലെ ഓണാഘോഷത്തിൽവച്ച് സമ്മാനം വിതരണം ചെയ്യും .
സമ്മർഫെസ്റിവലിനോടനുബന്ധിച്ചു കോസ്മോപോളിറ്റൻ ക്ലബിൻെറ ഫുഡ്‌സ്‌റ്റാളും പ്രവർത്തിച്ചിരുന്നു . യുകെയിലെ പ്രമുഖ സോഷ്യൽ ക്ലബ്ബായ കോസ്മോപോളിറ്റൻ ക്ലബ് നിരവധി സന്നദ്ധ സേവന , കല , കായിക , പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു .
Leave a Reply