‘ആടൈ’യുടെ പ്രേക്ഷക പ്രതികരണമറിയാൻ അമലപോൾ തിയറ്ററുകളിൽ എത്തി. മുടി മുറിച്ച് തൊപ്പി ധരിച്ച് മൈക്കും പിടിച്ച് റിപ്പോർട്ടറുടെ വേഷത്തിൽ, പുതിയ വേഷത്തിൽ എത്തിയത് അമലപോളാണെന്ന് അത്ര വേഗം തിരിച്ചറിയാനും സാധിക്കില്ല. താരത്തെ മനസിലാകാത്ത പ്രേക്ഷകർ ആടൈയെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്തു. നല്ല സിനിമയാണെന്നും കുടുംബസമേതം കാണാൻ സാധിക്കുന്ന ചിത്രമാണെന്നും പ്രേക്ഷകർ പറയുന്നുണ്ട്. മിക്കവരും താരത്തിന്റെ അഭിനയത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പറഞ്ഞത്. എത്തിയത് അമലപോളാണെന്ന് തിരിച്ചറിഞ്ഞ പ്രേക്ഷകർ അമ്പരക്കുന്നതും വിഡിയോയിൽ കാണാം.
ക്രൈം ത്രില്ലര്‍ ജോണറിലുള്ള ചിത്രമാണ് ആടൈ. അമല പോളിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ് ഈ സിനിമയിലെ കഥാപാത്രം. രത്നകുമാറാണ് ചിത്രത്തിന്റെ സംവിധാനം. കാമിനി എന്ന കഥാപാത്രമായാണ് അമല എത്തിയത്. വയലന്‍സ് രംഗങ്ങളുടെ അതിപ്രസരം കാരണം സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് ആണ്.
Leave a Reply