പ്രമുഖ ഡി.എം.െക നേതാവും മുന്‍ തിരുനല്‍വേലി മേയറുമായ ഉമാശങ്കര്‍ ,ഭര്‍ത്താവ് മുരുഗചന്ദ്രന്‍ ,വേലക്കാരി മാരിയമ്മാള്‍ എന്നിവരെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടില്‍ വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉമാമഹേശ്വരി അണിഞ്ഞിരുന്നതും വീട്ടിലുണ്ടായിരുന്നതുമായ സ്വര്‍ണം നഷ്ടമായതിനാല്‍ മോഷണത്തിനിടെയാണ് കൊലനടന്നതെന്നായിരുന്നു പൊലിസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ വീടിനു സമീപത്തെ സി.സി.ടി.വി. കാമറകള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെ കുറിച്ചു സൂചന കിട്ടിയത്.പിന്നില്‍ ഡി.എം.കെയിലെ ഉള്‍പാര്‍ട്ടി പ്രശ്നമെന്ന് പൊലീസ്. ഡി.എം.കെ വനിതാ നേതാവിന്റെ മകനടക്കം അഞ്ചുപേരെ പൊലീസ് പിടികൂടി. നിയമസഭാ സീറ്റുനല്‍കാമെന്നു വാഗ്ദാനം നല്കി പറ്റിച്ചതാണ് കൊലയിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്
മധുരയിലെ ഡി.എം.കെയുടെ വനിതാ വിഭാഗം നേതാവ് ശ്രീനിയമ്മാള്‍ കൊലനടന്ന സമയം കൊല്ലപെട്ടവരുടെ വീടിനടുത്തുണ്ടായിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തെങ്കിലും കൊലയാളികളെ കണ്ടെത്താനായിരുന്നില്ല. ഇതിനുപിറകെയാണ് ഇവരുടെ മകന് കാര്‍ത്തികേയനെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ശങ്കരൻകോവിൽ നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തു ഉമാമഹേശ്വരി അന്‍പതു ലക്ഷം രൂപ ശ്രീനിയമ്മാളില്‍ നിന്നും മകനില്‍ നിന്നും വാങ്ങിയിരുന്നു. സീറ്റുലഭിച്ചില്ല. പണം തിരികെ നല്‍കാനും തയാറായില്ല.ഇതാണ് കൂട്ടകൊലപാതകത്തിനു കാരണമെന്ന് കാര്ത്തികേയന് സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്. കൂടെ അറസ്റ്റിലായ നാലുപേര്‍ വാടക കൊലയാളികളാണെന്നാണു സൂചന. എന്നാല്‍ അറസ്റ്റിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും സംഭവത്തെകുറിച്ച് ഒന്നും അറിയില്ലെന്നുമാണ് ശ്രീനിയമ്മാളിന്റെ വാദം. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന
Leave a Reply