പിതൃസ്മരണയിൽ കർക്കടക വാവുബലി തർപ്പണത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടക്കമായി. പുലർച്ചെ മൂന്നു മണിയോടെയാണ് മിക്കയിടങ്ങളിലും ബലിയിടൻ കർമങ്ങൾ ആരംഭിച്ചത്. ആലുവ മണപ്പുറം, തെക്കൻകാശിയെന്ന് വിളിക്കപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം, തിരുവനന്തപുരം ശംഖുമുഖം, തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശിനി കടപ്പുറം എന്നിവിടങ്ങളിലാ് കൂടുതൽ തിരക്ക് അനുഭപ്പെടുന്നത്. പിതൃക്കൾ മരിച്ച നാളോ തീയതിയോ അറിയാത്തവർക്കും കർക്കടക അമാവാസിക്കു ബലിയിടാമെന്നാണ് വിശ്വാസം.

പുണ്യനദിയായ പെരിയാറിന്റെ തീരത്തും കർക്കടക വാവുബലി തർപ്പണം ആരംഭിച്ചു. ഇന്നലെ സന്ധ്യയ്ക്കു ശേഷമാണ് ഭക്തജനങ്ങൾ വന്നുതുടങ്ങിയത്. വൈകിട്ടു തന്നെ പുഴയോരത്തു ബലിത്തറകൾ സജ്ജമായിരുന്നു. ദേവസ്വം ബോർഡിന്റേതടക്കം എൺപതോളം ബലിത്തറകളാണുള്ളത്. ദൂര സ്ഥലങ്ങളിൽ നിന്നുള്ളവരാണ് രാത്രി എത്തിയവരിൽ ഏറെയും. സമീപ പ്രദേശങ്ങളിൽ നിന്നുള്ളവർ ഒരിക്കലെടുത്തു പുലർച്ചെയാണ് ബലിയിടാനെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അർധരാത്രി കഴിഞ്ഞതോടെ തോട്ടയ്ക്കാട്ടുകര, പറവൂർ കവല എന്നിവിടങ്ങളിൽ നിന്നു മണപ്പുറത്തേക്കുള്ള റോഡിലും കൊട്ടാരക്കടവിൽ നിന്നുള്ള നടപ്പാലത്തിലും ജനത്തിരക്കു വർധിച്ചു. കുളിക്കടവുകൾ ജനനിബിഡമായി. ആലുവ, അങ്കമാലി, പെരുമ്പാവൂർ, പറവൂർ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ നിന്നു കെഎസ്ആർടിസി രാത്രി തന്നെ മണപ്പുറത്തേക്കു ബസ് സർവീസ് ആരംഭിച്ചിരുന്നു. അവധി ദിവസമായതിനാൽ ഇത്തവണ വാവുബലിക്കു രണ്ടു ലക്ഷത്തിലേറെ ആളുകൾ എത്തുമെന്നു കരുതുന്നു. ഇന്നു വൈകിട്ടു മൂന്നു വരെ കറുത്ത വാവുണ്ട്. എങ്കിലും ഉച്ച വരെയാണ് ഭക്തജനങ്ങളുടെ തിരക്കു പ്രതീക്ഷിക്കുന്നത്. ഈ സമയത്തു നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.ഭാരതപ്പുഴയുടെ വിവിധ സ്നാന ഘട്ടങ്ങളിലും ബലി തര്‍പ്പണം പുരോഗമിക്കുകയാണ്.