ചെറു വിമാനം നടുറോഡില്‍ ലാന്റ് ചെയ്തു. ഏതെങ്കിലും ഹോളിവുഡ് സിനിമയിലല്ല, അമേരിക്കയിലെ വാഷിങ്ടണിന് സമീപമാണ് സംഭവം. ഇന്ധന തകരാറിനെ തുടര്‍ന്നായിരുന്നു പസഫിക് അവന്യൂവിലെ ഹൈവേയില്‍ വിമാനം ലാന്റ് ചെയ്തത്.

പൊലീസ് ഉദ്യോഗസ്ഥനായ ക്ലിന്റ് തോംസണ്‍ ആണ് ലാന്റിങ്ങിന്റെ വീഡിയോ പുറത്ത് വിട്ടത്. പസഫിക് അവന്യുവിലൂടെ ക്ലിന്റ് വാഹനമോടിച്ച് പോകുമ്പോള്‍ വിമാനം വാഹനത്തിന് മുകളിലൂടെ റോഡിനോട് ചേര്‍ന്ന് കടന്നു പോവുകയായിരുന്നു. ഇതോടെ വണ്ടി തിരിച്ചു വിട്ട തോംസണ്‍ എമര്‍ജന്‍സി ലൈറ്റ് ഓണ്‍ ചെയ്ത് ട്രാഫിക് നിയന്ത്രണ വിധേയമാക്കി.

അപ്പോഴേക്കും വിമാനം താഴ്ന്ന് പറന്ന് റോഡിലേക്ക് ഇറങ്ങി. നിരങ്ങി നീങ്ങിയതിന് ശേഷം റോഡിലെ സിഗ്നലിന് മുന്നിലായി ഒരു കാര്‍ ചുവന്ന ലൈറ്റ് കണ്ടാല്‍ നിര്‍ത്തുന്നത് പോലെ വിമാനവും നിന്നു. ആ സമയത്ത് അവിടെ തോംസണ്‍ എത്തിയത് കൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായതെന്നാണ് വാഷിങ്ടണ്‍ സ്‌റ്റേറ്റ് പട്രോള്‍ വക്താവ് യോഹാനാ ബാറ്റിസ്‌റ്റെ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

”വിമാനം എനിക്ക് മുകളിലൂടെ കടന്നു പോകുമ്പോള്‍ ഞാന്‍ ഒന്ന് കൈ ഉയര്‍ത്തിയിരുന്നുവെങ്കില്‍ വിമാനത്തിന്റെ ചിറകില്‍ തൊടാമായിരുന്നു. അത്ര അടുത്തുകൂടിയാണ് വിമാനം കടന്നു പോയത്” അതേസമയം റോഡിലൂടെ കാര്‍ ഓടിച്ചു വന്ന ഡെന്നിസ് പറയുന്നു.

ഡേവിഡ് അക്‌ലം എന്നയാളായിരുന്നു ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ കഴിയുന്ന ചെറിയ വിമാനം ഓടിച്ചിരുന്നത്. വിമാനത്തില്‍ നിന്നും ചാടിയിറങ്ങിയ ഡേവിഡ് തോംസണിന്റെ സഹായത്തോടെയാണ് വിമാനം റോഡില്‍ നിന്നും മാറ്റിയത്. തോംസണിന് പറഞ്ഞ് അറിയിക്കാനാവാത്ത അത്ര നന്ദിയുണ്ടെന്നും ഡേവിഡ് പറയുന്നു.