വാഷിംഗ്ടൺ: അമേരിക്കൻ നാവിക സേനയ്ക്ക് ഹോങ്കോംഗ് തുറമുഖത്തേക്ക് പോകുന്നതിനുള്ള അനുമതി നിഷേധിച്ച് ചൈന. വരുന്ന ആഴ്ചകളിൽ രണ്ടു അമേരിക്കൻ നാവികസേനാ കപ്പലുകളാണ് ഹോങ്കോംഗ് തുറമുഖങ്ങളിലേക്ക് പോകാൻ അനുമതി തേടിയിരുന്നത്. എന്നാൽ, ഇതിന് അനുമതി നിഷേധിച്ചതിനുള്ള കാരണം ചൈന വ്യക്തമാക്കിയിട്ടില്ല. സമാനരീതിയിൽ അമേരിക്കയും മുൻപ് നടപടി സ്വീകരിച്ചിരുന്നു. 2018 സെപ്റ്റംബറിൽ ചൈനീസ് കപ്പലുകൾക്ക് അമേരിക്കയും വിലക്കേർപ്പെടുത്തിയിരുന്നു.
നിലവിലെ ഹോങ്കോംഗ് പ്രതിഷേധങ്ങളുടെ ചുവടുപിടിച്ചാണ് വിലക്കേർപ്പെടുത്തിയതെന്നാണ് സൂചന. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ചൈനയിൽ നിന്ന് ഹോങ്കോംഗ് ലക്ഷ്യമാക്കി സൈനിക നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ട്രംപിന്റെ ട്വീറ്റ് വന്നതിനു പിന്നാലെയാണ് അമേരിക്കൻ നാവികസേനാ കപ്പലുകൾക്ക് ഹോങ്കോംഗിലേക്ക് പോകാൻ ചൈന അനുമതി നിഷേധിച്ചത്.
Leave a Reply