ആരാണ് ആന്റി – നേറ്റലിസ്റ്റുകൾ? തങ്ങൾക്ക് കുട്ടികൾ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകൾ ! പ്രത്യുത്പാദനം തെറ്റാണെന്നവർ വാദിക്കുന്നു. ഒരു ജീവിയ്ക്ക് അതിന്റെ സമ്മതമില്ലാതെ ജന്മം കൊടുക്കുന്നത് തെറ്റാണെന്ന ആശയമാണ് അവർ പരത്തുന്നത്. ആന്റി – നേറ്റലിസം എന്ന ആശയം പുരാതന ഗ്രീസിലെതാണ്. എന്നാൽ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഇത് വളരെയധികം പ്രചരിച്ചു. ഫേസ്ബുക്കിലും റെഡിറ്റിലും അനേക ആന്റി – നേറ്റലിസ്റ്റ് ഗ്രൂപ്പുകൾ ഉണ്ട്. ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പിൽ 6000 അംഗങ്ങളും റെഡിറ്റിലെ ഒരു ഗ്രൂപ്പിൽ 35000 അംഗങ്ങളുമുണ്ട്.
അവരുടെ വിശ്വാസങ്ങൾക്ക് പല കാരണങ്ങളുമുണ്ട്. അമിത ജനസംഖ്യ, പരിസ്ഥിതിയെക്കുറിച്ചുള്ള ആശങ്ക, ജനിതക പാരമ്പര്യത്തെകുറിച്ചുള്ള ആശങ്ക, കുട്ടികളുടെ കഷ്ടപ്പാടുകൾ എന്നിവയൊക്കെ അവയിൽ പ്രധാനപ്പെട്ടതാണ്. ലോകമെമ്പാടും അവർ ചിതറികിടക്കുന്നതോടൊപ്പം അവരുടെ ആശയങ്ങളും വളർന്നു വരുന്നു.ഇംഗ്ലണ്ടിൽ താമസിക്കുന്ന 29കാരനായ തോമസ്, ഒരു ആന്റി – നേറ്റലിസ്റ്റ് ആണ്. എല്ലാ മനുഷ്യജീവിതവും ലക്ഷ്യമല്ലാത്തതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മനുഷ്യർക്ക് കുഞ്ഞുങ്ങൾ ഉണ്ടാകരുതെന്നും നമ്മുടെ ജീവിവർഗ്ഗങ്ങൾക്ക് ക്രമേണ വംശനാശം സംഭവിക്കണമെന്നും അദ്ദേഹം പറയുന്നു. ടെക്സസിലെ സാൻ അന്റോണിയോയിൽ താമസിക്കുന്ന കിർക്കും ചെറുപ്പകാലം മുതലേ ആന്റി – നേറ്റലിസ്റ്റ് ആശയങ്ങളിൽ വളർന്നുവന്ന ആളാണ്. മനുഷ്യജീവിതത്തിന്റെ സൃഷ്ടിയെ അദ്ദേഹം എതിർക്കുന്നു.
പരിസ്ഥിതിക്ക് പ്രയോജനപ്പെടുന്നതിനായി കുട്ടികളുണ്ടാകുന്നത് ഒഴിവാക്കുക എന്ന ആശയം പുതിയ ഒന്നല്ല. ബ്രിട്ടനിലെ ചാരിറ്റി ആയ പോപുലേഷൻ മാറ്റേഴ്സ് വർഷങ്ങൾക്കുമുമ്പേ ഇത് പറഞ്ഞിരുന്നു. ‘മനുഷ്യവംശവും ഗ്രഹവും തമ്മിൽ ഐക്യം കൈവരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ‘ ഗ്രൂപ്പിന്റെ ഡയറക്ടർ റോബിൻ മെയ്നാർഡ് പറഞ്ഞു. ഒരു ഗർഭിണിയെ കാണുമ്പോൾ തനിക്ക് പുച്ഛമാണെന്ന് ആന്റി – നേറ്റലിസ്റ്റ് ഗ്രൂപ്പിലെ ഒരംഗം പറഞ്ഞിരുന്നു. എന്നാൽ ബിബിസിയോട് സംസാരിച്ച ആർക്കും കുട്ടികളോട് വെറുപ്പില്ല. ആന്റി – നേറ്റലിസ്റ്റ് ഗ്രൂപ്പുകൾ സമൂഹത്തിൽ ഉളവാക്കുന്ന ആശങ്കകളും ദിനംപ്രതി ഏറിവരികയാണ്. ബ്രിട്ടനിലെ ആളുകൾ ഈ ഗ്രൂപ്പുകളിലേക്ക് കൂടുതലായി എത്തപ്പെടുന്നു എന്ന സംഗതിയും ഭീതിപ്പെടുത്തുന്നു
.
Leave a Reply