പാലായില്‍ ബിജെപിക്ക് വിജയസാധ്യതയില്ലെന്ന് പി.സി ജോര്‍ജ്. ക്രൈസ്തവ സ്വതന്ത്രനെ എന്‍.ഡി.എ സ്ഥാനാര്‍ഥിയാക്കണം. പി.സി തോമസിന് ജയസാധ്യതയുണ്ട്. ഷോണ്‍ ജോര്‍ജ് മല്‍സരിക്കില്ല.  തന്റെ പാര്‍ട്ടിയായ ജനപക്ഷം സീറ്റ് ആവശ്യപ്പെടില്ല എന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. ക്രൈസ്തവ വിശ്വാസിയായ പൊതു സ്വതന്ത്രനെ മത്സരത്തിൽ ഇറക്കിയാല്‍ എന്‍.ഡി.എയ്ക്ക് പാല പിടിച്ചെടുക്കാം.  ജോസ് കെ മാണിയുടെ ഭാര്യ നിഷ മത്സരിച്ചാല്‍ പാലായില്‍ നാണംകെട്ട് തോല്‍ക്കും എന്നും പി.സി.ജോര്‍ജ്  പറഞ്ഞു.

നിഷ ജോസ് കെ മാണി നാമനിർദേശം കൊടുക്കുന്നതിന് മുമ്പ് തന്നെ തോൽക്കുമെന്ന് പി.സി ജോർജ് പറഞ്ഞു. നിഷയെ സ്ഥാനാർഥിയാക്കുകയെന്ന മണ്ടത്തരം ജോസ് കെ മാണി കാണിക്കില്ല. വിളിക്കാത്ത കല്യാണത്തിന് പോകുന്ന നാണംകെട്ട പരിപാടിയാണ് നിഷ ജോസ് കെ മാണി കാണിക്കുന്നതെന്നും പി.സി ജോർജ് പരിഹസിച്ചു.നിഷ ജോസ്.കെ.മാണി സ്ഥാനാര്‍ഥിയായാല്‍ ഭീകരദുരന്തമാകുമെന്നും ജോസ് കെ.മാണിയെ വിശ്വസിക്കാന്‍ കൊളളില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.യു.ഡി.എഫ് വിട്ടാല്‍ പി.ജെ.ജോസഫിനെ എന്‍.ഡി.എ സ്വീകരിക്കുമെന്നും പി.സി. ജോര്‍ജ്  പറഞ്ഞു.