സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ആരാധനയ്ക്കായി എത്തിയ ഫ്രാൻസിസ് മാർപാപ്പ ലിഫ്റ്റിൽ കുടുങ്ങി. ഏകദേശം അരമണിക്കൂറോളമാണ് മാര്‍പ്പാപ്പ ലിഫ്റ്റിനുള്ളിലായിപ്പോയത്. അഗ്നിശമന സേനാംഗങ്ങൾ എത്തി തകരാറ് പരിഹരിച്ചതോടെയാണ് അദ്ദേഹം സുരക്ഷിതനായി പുറത്തിറങ്ങിയത്. ലിഫ്റ്റ് പ്രവർത്തിക്കുന്നതിനിടയിൽ വൈദ്യുതി ബന്ധത്തിലുണ്ടായ തകരാറ് പ്രശ്നമുണ്ടാക്കിയതെന്ന് അദ്ദേഹം പിന്നീട് വിശ്വാസികളോട് വെളിപ്പെടുത്തി.
ലിഫ്റ്റ് പണിമുടക്കിയതോടെ പത്ത് മിനിറ്റ് വൈകിയാണ് മാർപാപ്പയ്ക്ക് തന്റെ പ്രസംഗം ആരംഭിക്കാനായത്. ദിവ്യബലിക്ക് വൈകിയെത്തിയതിന്റെ കാരണം വിശ്വാസികളോട് പറഞ്ഞ് മാപ്പപേക്ഷിക്കാനും അദ്ദേഹം മടിച്ചില്ല. യഥാസമയം ലിഫ്റ്റിനുള്ളിൽ നിന്ന് തന്നെ രക്ഷിച്ച അഗ്നിശമന സേനാംഗങ്ങളെയും മാർപാപ്പ അഭിനന്ദിച്ചു.
Leave a Reply