വിശക്കുന്നവര്‍ക്ക് കൊല്ലം നഗരത്തില്‍ ഇനിയൊരു ഇല്ലമുണ്ട്. ആഹാരം പാഴാക്കരുതെന്നും ആരും പട്ടിണികിടക്കരുതെന്നും ഒരേസമയം ഓര്‍മിപ്പിക്കുന്ന ഒരിടം. ഈ ഭക്ഷണ കലവറയ്ക്ക് ഹാപ്പി ഫ്രിഡ്ജ് എന്നാണ് പേര്. ഹാപ്പി ഫ്രിഡ്ജ് നിറയണമെങ്കില്‍ നന്മനിറഞ്ഞ മനസുള്ളവര്‍ ഈ ആശയത്തെ ഏറ്റെടുക്കണം. വിവാഹം, പിറന്നാള്‍ തുടങ്ങി ആഘോഷങ്ങളുടെ ബാക്കിയിരിപ്പ് കേടുവരാതെ ഇവിടെ എത്തിക്കാം. കുഴിച്ചുമൂടാത്ത കരുണ, മറ്റൊരാളുടെ വിശപ്പടക്കും.
ഒരുനേരമെങ്കിലും ഒരു വയറുനിറയട്ടെ എന്ന് ചിന്തിക്കുന്നവര്‍ക്കും, ഭക്ഷണം വാങ്ങി ഈ കാരുണ്യകേന്ദ്രത്തില്‍ എത്തിക്കാം. ഹാപ്പി ഫ്രിഡ്ജില്‍ വന്നുചേരുന്ന ആഹാരം എന്നും രാത്രി സന്നദ്ധ പ്രവർത്തകർ വഴിയോരങ്ങളില്‍ കഴിയുന്നവര്‍ക്ക് വിളമ്പും
പളളിമുക്ക് കേക്ക്സ് ആൻഡ് കേക്ക്സിനു മുന്നിലാണ് തെക്കൻ കേരളത്തിലെ ആദ്യത്തെ ഹാപ്പി ഫ്രിഡ്ജ്. സന്നദ്ധ സംഘടനകളായ ദ് ഗുൽമോഹർ ഫൗണ്ടേഷനും ഫീഡിങ് ഇന്ത്യയുമാണ് പദ്ധതിക്കു പിന്നില്‍. വിതരണത്തിന് കാത്തുനില്‍ക്കാതെ വിശക്കുന്നവര്‍ക്ക് ഇവിടെ എത്തി ഭക്ഷണപ്പൊതി എടുക്കാനും സാധിക്കും
വിശപ്പിന്റെ വിലയറിയുന്നവര്‍ക്ക്, ഹാപ്പി ഫ്രിഡ്ജിനടുത്തേക്ക് ഒരു ഭക്ഷണപൊതിയുമായി വരാം. മടക്കയാത്രയില്‍. ലഭിക്കുന്നത് മനസുകൊണ്ട് ലഭിക്കുന്ന സന്തോഷമായിരിക്കും. വിശപ്പറിഞ്ഞു വിളമ്പുന്നതിനുള്ള മനസുഖം
Leave a Reply