ലണ്ടൻ : കേരളത്തിലെ പ്രളയ ദുരിതങ്ങളെ കുറിച്ച് കോൺഗ്രസ് നേതാവും ബ്രിട്ടീഷ് വ്യവസായിയുമായ ഡോ .ലക്സൺ ഫ്രാൻസിസ് അഗസ്റ്റിന്റെ കത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി അതീവ ഗൗരവമായി പരിഗണിക്കുന്നു .2004 മുതൽ ഇന്ത്യൻ സർക്കാർ ദുരന്തനിവാരണത്തിനായി വിദേശ സർക്കാരുകളുടെ ഔദ്യോഗിക അന്താരാഷ്ട്ര സഹായം തേടുകയോ സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്നും . ഞങ്ങളുടെ ഹൃദയ വിചാരങ്ങൾ ദുരിത ബാധിതരായ ജനങ്ങളുടെ കൂടെയാണെന്നും വിവരിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം കത്ത് ലക്സണ് ലഭിച്ചു .
കഴിഞ്ഞ രണ്ടാഴ്ച്ചയായി പുത്തുമലയിലും ,കവളപ്പാറയിലും മറ്റു ദുരിത പ്രദേശങ്ങളിലും ലക്സൺ നടത്തിയ സന്ദർശനങ്ങൾ ബ്രിട്ടിഷ് പാർലിമെന്റിൽ എത്തിയിരുന്നു .വയനാടിനെ രക്ഷിക്കാൻ ഹൈടെക് ഉപകരണവുമായി ലക്സൺ കല്ലുമാടിക്കലിനൊപ്പം വയനാട്ടിലെ ഗവർമെന്റ് എഞ്ചിനീയറിംഗ് വിദ്യാർഥികൾ നടത്തുന്ന ശ്രമങ്ങളെ വളരെ അനുഭവത്തോടെ ബ്രിട്ടീഷ് സർക്കാർ കാണുന്നു .കാലാവസ്ഥാ വ്യതിയാനങ്ങളെ മുൻകൂട്ടി അറിയാനും ,ഉരുൾ പൊട്ടലുകളും ,വെള്ളപ്പൊക്കങ്ങളും നേരത്തേതന്നെ അറിഞ്ഞു മുൻകരുതലുകൾ എടുക്കുവാനും സഹായിക്കുന്ന ഉപകരണം ആണ് ഇവർ വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ബ്രിട്ടനിലെ വിഥിൻഷോ ആൻഡ് സെയ്ൽ ഈസ്റ്റ് കോൺസ്റ്റിറ്റിയുൻസിയിൽ നിന്നാണ് ലക്സൺ ബ്രിട്ടീഷ് പാർലിമെന്റിൽ മത്സരിച്ചത് . ബ്രിട്ടന്റെ ചരിത്രത്തിൽ പാർലമെന്റിൽ മത്സരിച്ച ആദ്യ മലയാളി എന്ന ബഹുമതിയും ലക്സൺ കരസ്ഥമാക്കിയിരുന്നു 2014 ൽ ലേബർ പാർട്ടിയുടെ കൗൺസിലർ സ്ഥാനാർത്ഥിയായി മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഗ്രേറ്റർ മാഞ്ചസ്റററിൽ ട്രാഫോർഡ് മെട്രോപൊളിറ്റൻ കൗൺസിലിന്റെ രണ്ടാമത്തെ വാർഡായ അഷ്ടോൺ അപ്പോൺ മേഴ്സി വാർഡിൽ നിന്നായിരുന്നു അന്ന് ലക്സൺ മത്സരിച്ചത്.
ആദ്യമായി ട്രാഫോർഡിൽ നിന്നും ഒരു മലയാളി കൗൺസിലർ സ്ഥാനാർത്ഥിയായി മൽസരിച്ച വ്യക്തി എന്ന ബഹുമതിയും ലക്സൺ നേടിയിരുന്നു. 2004 മുതൽ ലേബർ പാർട്ടിയുടെ അംഗത്വമുള്ള ലക്സൺ, 2014 ൽ പാർട്ടിയുടെ കോസ്ററിറ്റിയുവൻസി എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചിരുന്നു. അതുപോലെ മെമ്പർഷിപ്പ് കാമ്പെയിൻ കോർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു.2007 മുതൽ യുകെയിൽ ഐടി, ടെലികോം, ഇമ്പോർട് സ്പോർട് ,എഡ്യൂക്കേറ്റഷൻ ,എന്നിവയിൽ സ്വന്തമായി ബിസിനസ് നടത്തിവരുന്ന ലക്സൺ മാഞ്ചസ്റ്റർ മെട്രോപോളിറ്റെയിൻ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമ പഠനവും അതുപോലെ ബിസിനസ്സ് മാനേജ്മെന്റ് എന്റർപ്രണർഷിപ്പിൽ ഡോക്ടറേറ്റും എടുത്തിട്ടുണ്ട്.
ഇദ്ദേഹം നാട്ടിൽ ഇലക്ട്രോണിക്, ടെലികമ്യൂണിക്കേഷൻ എന്നിവ മുഖ്യവിഷയമായി ബിടെക് എൻജിനിയറിങ് ബിരുദം കരസ്ഥമാക്കി കെഎസ്ഇബിയിൽ അസിസ്റന്റ് എൻജിനിയറായി ജോലി നോക്കിയ ശേഷമാണ് ഉപരിപഠനത്തിനു 2002 ൽ യുകെയിലെത്തുന്നത്.ചങ്ങനാശ്ശേരി തുരുത്തി സ്വദേശിയായ ആയ ലക്സൺ കല്ലുമാടിക്കൽ ,പകലോമറ്റം മഹാകുടുംബയോഗം അംഗമാണ് . ലിവിയ,എൽവിയ ,എല്ലിസ് എന്നിവർ മക്കളാണ് .
Below Published here is the translated letter in Malayalam from UK government.
ഡിയർ Dr ലക്സൺ ഫ്രാൻസിസ് അഗസ്റ്റിൻ ,
താങ്കൾ 13 ഓഗസ്റ്റ് 2019 കേരളത്തിലെ ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും കാരണം ഉണ്ടായ പ്രകൃതി ദുരതവുമായി ബന്ധപെട്ടു പ്രധാനമന്ത്രിക്കി No:10 ഡൗണിംഗ് സ്ട്രീറ്റ് അയച്ച കത്തിന് ഒത്തിരി നന്ദി .ഞാൻ ഇന്ത്യയുടെ യുകെയിലെ അന്താരാഷ്ട്ര വികസന വകുപ്പിൽ ജോലി ചെയ്യുന്നതിനാൽ പ്രതികരണത്തിനായി നിങ്ങളുടെ ഇമെയിൽ എനിക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് അയച്ചു തന്നു .
കേരളത്തിലെ ജനങ്ങളോടുള്ള നിങ്ങളുടെ ആശങ്ക ഞങ്ങൾ പങ്കുവെക്കുന്നു.2004 മുതൽ ഇന്ത്യൻ സർക്കാർ ദുരന്തനിവാരണത്തിനായി വിദേശ സർക്കാരുകളുടെയോ അന്താരാഷ്ട്ര രാജ്യങ്ങളുടെയോ സഹായം തേടുകയോ സ്വീകരിക്കുകയോ ചെയ്യുന്നില്ല.ഇങ്ങനുള്ള ദുരന്തത്തിൽ മാനുഷിക സഹായം നൽകുന്നതിൽ ഇന്ത്യൻ സർക്കാർ നേതൃത്വം നൽകുന്നു.ഞങ്ങളുടെ ചിന്തകൾ കേരളത്തിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങളോടൊപ്പം ആണ് , യുകെ ഗവണ്മെന്റ് കേരളത്തിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത് നിരീക്ഷിക്കുന്നത് തുടരുന്നു.
നിങ്ങളുടെ പരിശ്രമങ്ങളിൽ നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
ആത്മാർത്ഥതയോടെ
റിതു ചബ്ര
ഡിപ്പാർട്ട്മെന്റ് ഫോർ ഇന്റർനാഷണൽ ഡവലപ്മെന്റ്, ഇന്ത്യ
Leave a Reply