2019 ജനുവരി 26 തീയതി കെന്റിലെ ടോൺബ്രിഡ്ജിൽ തുടക്കം കുറിച്ച ടൺബ്രിഡ്ജ് വെൽസ് കാർഡ്‌സ് ലീഗ് (TCL) 2019 പ്രീമിയർ ഡിവിഷൻ ലീഗ് മത്സരങ്ങൾ തേരോട്ടങ്ങളും, അട്ടിമറികളും, തിരിച്ചു വരവുകളുമായി സംഭവബഹുലമായി മുന്നേറുകയാണ്. ഈ സീസണിലെ പകുതിയോളം മത്സരം അവസാനിക്കുമ്പോൾ ഇരുപ്പത്തിരണ്ടു പോയിന്റുമായി കോട്ടയം അഞ്ഞൂറൻസ് ഒന്നാം സ്ഥാനത്ത് ജൈത്രയാത്ര തുടരുകയാണ്. കളിച്ച പന്ത്രണ്ട് മത്സരങ്ങളിൽ പതിനൊന്നും വിജയിച്ചാണ് ശ്രീ സജിമോൻ ജോസ് ക്യാപ്റ്റനും ശ്രീ ജോമി ജോസഫ് കൂട്ടാളിയുമായ കോട്ടയം അഞ്ഞൂറാൻസ് TCL ലീഗിൽ ഒന്നാം സ്ഥാനത്തു എത്തിയത്. കഴിഞ്ഞ അഴ്ച്ചകളിൽ നടന്ന മത്സരഫലങ്ങൾ ഇപ്രകാരം.

TCL – സ്റ്റാർസ് ടൺബ്രിഡ്ജ് വെൽസ് കുതിക്കുന്നു.

കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ മത്സരത്തിൽ ആതിഥേയരായ ടെര്മിനേറ്റർസിനെ പരാജയപ്പെടുത്തി സ്റ്റാർസ് ടൺബ്രിഡ്ജ് വെൽസ് പടയോട്ടം തുടരുന്നു. മത്സരത്തിന്റെ അത്യന്തം ഇരു ടീമുകളും ഇഞ്ചോടിച്ചു പോരാടി മുന്നേറി. മത്സരത്തിന്റെ അവസാനം വരെ ഒരു ടീമിനും എതിരാളികൾക്കെതിരെ ഒരു വ്യക്തമായ ലീഡുമായി മുന്നേറാൻ സാധിച്ചില്ല. നഷ്ടപ്പെട്ട ലീഡ് നിമിഷങ്ങൾക്കകം തിരിച്ചു പിടിച്ചു ഇരു ടീമുകളും പരസ്പരം അങ്കം വെട്ടി. 3 – 2 നു മുന്നേറിയ സ്റ്റാർസ് ടൺബ്രിഡ്ജ് വെൽസ് അല്പം സമയത്തിനുള്ളിൽ 7-8 എന്ന നിലയിൽ പിന്നിലായി.പിന്നീട് 10-8 നു മുൻപിലായി. വീണ്ടും നാലു പോയിന്റുകൾ കൂട്ടിച്ചേർക്കാൻ ടെര്മിനേറ്റർസിനെ അനുവദിച്ചു 15 – 12 എന്ന നിലയിൽ വിജയം ഉറപ്പിച്ചു. ഒരു സീനിയർ അടക്കം വിളിച്ച എല്ലാ ലേലവും വിജയിച്ച സ്റ്റാർസ് ടൺബ്രിഡ്ജ് വെയിൽസിന്റെ ശ്രീ ജെയ്സൺ ആലപ്പാട്ടിനെ മാന് ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.

ടെര്മിനേറ്റർസ് മുന്നേറുന്നു

മറ്റൊരു വാശിയേറിയ മത്സരത്തിൽ ആതിഥേയരായ ടെര്മിനേറ്റർസ് എതിരാളികളായ എവർഗ്രീൻ തൊടുപുഴയെ പരാജയപെടുത്തിയത് പതിമൂന്നിനെതിരെ പതിനാറു പോയിന്റുകൾക്കു. മത്സരത്തിന്റെ തുടക്കത്തിൽ ശ്രീ അനീഷ് – സിനിയ സഖ്യം എവർഗ്രീൻ തൊടുപുഴ ടെര്മിനേറ്റെർസ് തന്ത്രങ്ങളെ തച്ചുടച്ചു 7 – 2 എന്ന വ്യകതമായ ലീഡിൽ മുന്നേറി. പക്ഷെ ടെര്മിനേറ്റർസിന്റെ ശ്രീ ജോജോ വര്‍ഗ്ഗീസിന്റെ ഹാട്രിക് ലേല വിജയത്തിന്റെ സഹായത്തോടെ ശ്രീ ബിജു -ജോജോ സഖ്യം ടെര്മിനേറ്റർസ് 6 -7 എന്ന പോയിന്റ് നിലയിൽ എത്തി. തുടർച്ചയായ മൂന്ന് ലേല വിജയത്തോടെ വീണ്ടും എവർഗ്രീൻ തൊടുപുഴ ലീഡ് 10 – 6 ൽ എത്തിച്ചെങ്കിലും ടെര്മിനേറ്റർസ് വിട്ടുകൊടുക്കാൻ തയ്യാറായില്ല. അടുത്ത മൂന്ന് ലേലങ്ങളിൽ നിന്നായി 4 പോയിന്റുകൾ നേടി 10 -10 എന്ന നിലയിൽ ഇരു ടീമുകളും നിലയുറപ്പിച്ചു. പിന്നീട് അടുത്ത രണ്ടു ജയത്തോടെ എവർഗ്രീൻ തൊടുപുഴ 13 -10 എന്ന നിയയിൽ വിജയത്തോടടുത്തു. പക്ഷെ മറ്റൊരു പോയിന്റ് നേടാൻ എവർഗ്രീനെ അനുവദിക്കാതെ തുടർച്ചയായ നാലു വിജയത്തോടെ ടെര്മിനേറ്റർസ് വിജയക്കൊടി പാറിച്ചു. എട്ടിൽ ഏഴു ലേലവും വിജയിച്ച ടെര്മിനേറ്റർസിന്റെ ശ്രീ ജോജോ വര്ഗീസിനെ മാന് ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു

TCL – കൊടുങ്കാറ്റായി കണ്ണൂർ ടൈഗേഴ്‌സ്

ആതിഥേയരായ എവർഗ്രീൻ തൊടുപുഴയും കണ്ണൂർ ടൈഗേഴ്‌സും തമ്മിൽ നടന്ന മറ്റൊരു മത്സരത്തിൽ എവർഗ്രീൻ തൊടുപുഴയെ എതിരാളികളായ കണ്ണൂർ ടൈഗേഴ്‌സ് തകർത്തത് ഒന്നിനെതിരെ പതിനഞ്ചു പോയിന്റുകൾക്കാണ്. മത്സരത്തിന്റെ ആദ്യ ലേലത്തിൽ എവർഗ്രീൻ തൊടുപുഴയുടെ ഹോണേഴ്‌സ് വിളി പരാജയപ്പെടുത്തി കുതിച്ച കണ്ണൂർ ടൈഗേഴ്‌സ് 6 1 എന്ന നിലയിൽ മുന്നേറി മറ്റൊരു പോയിന്റ് നേടാൻ അനുവദിക്കാതെ തുടർച്ചയായ 7 ലേല വിജയത്തോടെ 15 – 1 എന്ന നിലയിൽ വിജയം ഉറപ്പിച്ചു. ഒരു കോർട്ട് വിളിയടക്കം വിളിച്ച എല്ലാ ലേലവും വിജയിച്ച കണ്ണൂർ ടൈഗേർസിന്റെ ശ്രീ സെബാസ്റ്റ്യൻ അബ്രാഹത്തെ മാൻ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.

TCL – വെൽസ് ഗുലൻസിന്റെ തന്ത്രങ്ങളിൽ പതറി റോയൽസ് കോട്ടയം

ഇന്നലെ നടന്ന വാശിയേറിയ മത്സരത്തിൽ ശ്രീ മനോഷ് -തോമസ് സഖ്യം വെൽസ് ഗുലാന്സ് എതിരാളികളായ ശ്രീ ജോഷി-വിജു സഖ്യം റോയൽസ് കോട്ടയത്തെ പരാജയപ്പെടുത്തിയതു പന്ത്രണ്ടിനെതിരെ പതിനഞ്ചു പോയിന്റുകൾക്കു. 7 – 4 എന്ന ആദ്യ മുന്നേറ്റം നടത്തിയ റോയൽ കോട്ടയത്തെ 7 – 7 എന്ന സമനിലയിൽ ആക്കാൻ വെൽസ് ഗുലൻസിനു വെറും രണ്ടു ലേലത്തിന്റെ ആവശ്യമേ ഉണ്ടായിരുന്നുള്ളു. പക്ഷെ റോയൽസ് കോട്ടയം വെൽസ് ഗുലാനേ പിന്തള്ളി മുന്നേറ്റം തുടർന്നു. 12 – 9 നു നിലച്ച റോയൽസ് കോട്ടയത്തിന്റെ തേരോട്ടം പുന്നരാരംഭിക്കുന്നതിനു മുൻപ് തുടർച്ചയായ നാലു ലേല വിജയത്തോടെ വെൽസ് ഗുലാന്സ് 15 -12 നു വിജയം ഉറപ്പിച്ചു. വിളിച്ച എല്ലാ ലേലവും വിജയിച്ച വെൽസ് ഗുലാന്റെ ശ്രീ മനോഷ് ചക്കാലയെ മാൻ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.

വീണ്ടും അട്ടിമറികളുമായി കണ്ണൂർ ടൈഗേഴ്സ്

മറ്റൊരു വാശിയേറിയ മത്സരത്തിൽ ആതിഥേയരായ തുറുപ്പ്ഗുലാനേ പരാജയപ്പെടുത്തി കണ്ണൂർ ടൈഗേഴ്‌സ് ലീഗ് ടേബിളിൽ മുന്നേറ്റം നടത്തിയത് പത്തിനെതിരെ പതിനഞ്ചു പോയിന്റുകൾക്കു. മത്സരത്തിന്റെ തുടക്കത്തിൽ 9 – 1 എന്ന ശക്തമായ മുന്നേറ്റം നടത്തിയ കണ്ണൂർ ടൈഗേർസിനെ 11 – 8 എന്ന നിലയിൽ അടുത്തെത്താൻ തുറുപ്പുഗുലാണ് അധികം സമയം വേണ്ടിവന്നില്ല . പക്ഷെ കണ്ണൂർ ടൈഗേഴ്‌സ് ആ ലീഡ് പെട്ടന്ന് തന്നെ 14 -8 എന്ന നിലയിലേക്കുയർത്തി. തിരിച്ചു വരാൻ ഒരു അവസരം നോക്കി തുറുപ്പു ഗുലാൻ രണ്ടു പോയിന്റുകൾ കൂടി നേടിയെങ്കിലും കണ്ണൂർ ടൈഗേഴ്‌സ് ക്യാപ്റ്റൻ സാജു മാത്യുവിന്റെ ലേല വിജയത്തോടെ 15 – 10 എന്ന നിലയിൽ കണ്ണൂർ ടൈഗേഴ്‌സ് വിജയം ഉറപ്പിച്ചു. വിളിച്ച എല്ലാ ലേലവും വിജയിച്ച കണ്ണൂർ ടൈഗേഴ്‌സ് ക്യാപ്റ്റൻ ശ്രീ സാജു മാത്യുവിനെ മാൻ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്റ്റാർസ് ടൺബ്രിഡ്ജ് വെൽസിന്റ് മുന്നിൽ പതറി കണ്ണൂർ ടൈഗേർസ്

അട്ടിമറി വിജയങ്ങളുമായി ലീഗിലെ കറുത്ത കുതിരകളാക്കാൻ തുനിഞ്ഞിറങ്ങിയ കണ്ണൂർ ടൈഗേർസിന് മൂക്കുകയറിട്ട് സ്റ്റാർ ടൺബ്രിഡ്ജ് വെൽസ്. കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ മത്സരത്തിൽ ആതിഥേയരായ കണ്ണൂർ ടൈഗേർസിനെ പരാജയപ്പെടുത്തി സ്റ്റാർസ് ടൺബ്രിഡ്ജ് വെൽസ് ടേബിളിൽ മുന്നേറ്റം നടത്തിയത് ഒൻപത്തിനെതിരെ പതിനഞ്ചു പോയിന്റുകൾക്ക്. മത്സരത്തിന്റെ തുടക്കത്തിൽ 5 – 0 എന്ന നിലയിൽ കുതിച്ച സ്റ്റാർസ് ടൺബ്രിഡ്ജ് വെൽസിനെ 8 – 6 എന്ന നിലയിൽ അടുത്തെത്താൻ കണ്ണൂർ ടൈഗേഴ്‌സിന് അധികം സമയം വേണ്ടിവന്നില്ല . പക്ഷെ സ്റ്റാർസ് ടൺബ്രിഡ്ജ് വെൽസ് ആ ലീഡ് പെട്ടന്ന് തന്നെ 10 – 6 എന്ന നിലയിലേക്കുയർത്തി. പക്ഷെ നിമിഷങ്ങൾക്കകം 10 – 8 എന്ന നിലയിൽ കണ്ണൂർ ടൈഗേഴ്‌സ് എത്തി. മറ്റൊരു പോയിന്റ് മാത്രം കൂട്ടിച്ചേർക്കാൻ കണ്ണൂർ ടൈഗേർസിനെ അനുവദിച്ചുകൊണ്ട് സ്റ്റാർസ് ടൺബ്രിഡ്ജ് വെൽസ് 15 – 9 എന്ന നിലയിൽ വിജയം ഉറപ്പിച്ചു. എല്ലാ ലേലവും വിജയിച്ച സ്റ്റാർസ് ടൺബ്രിഡ്ജ് വെൽസ് ക്യാപ്റ്റൻ ശ്രീ ടോമി വർക്കിയെ മാൻ ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.

ടീം തരികിട തോം തകർത്താടി! സ്റ്റാർസ് ടൺബ്രിഡ്ജ് വെൽസ് വിറച്ചു.

മറ്റൊരു മാസ്മരിക മത്സരത്തിൽ ആതിഥേയരായ സ്റ്റാർസ് ടൺബ്രിഡ്ജ് വെൽസിനെ പത്തിനെതിരെ പതിനഞ്ചു പോയിന്റിക്കുകൾക്കു പരാജയപ്പെടുത്തി തരികിട തോം തിരുവല്ല ലീഗ് ടേബിളിലിൽ മുന്നേറ്റം നടത്തി. മത്സരത്തിന്റെ തുടക്കത്തിൽ 5 -1 എന്നു മുന്നിട്ടു നിന്ന സ്റ്റാർസ് ടൺബ്രിഡ്ജ് വെൽസിനെ അൽപ സമയത്തിനുള്ളിൽ 7 – 6 എന്ന നിലക്ക് കടത്തി വെട്ടി മുന്നേറിയ തരികിട തോം തിരുവല്ല വളരെ അനായേസം സ്റ്റാർസ് ടൺബ്രിഡ്ജ് വെൽസിനെ പുറകിലാക്കി മുന്നേറി. 9 – 7 എന്ന നിലയിൽ ഒരിക്കൽ കൂടി മുന്നേറാൻ ശ്രമിച്ച സ്റ്റാർസ് ടൺബ്രിഡ്ജ് വെൽസിനെ മറ്റൊരു പോയിന്റ് മാത്രം കൂട്ടിച്ചേർക്കാൻ അനുവദിച്ചു തരിക്കിട തോം തിരുവല്ല തുടർച്ചയായ ആറു ലേല വിജയത്തിന്റെ അകമ്പടിയോടെ വിജയം കൈവരിച്ചു. വിളിച്ച എല്ലാ ലേലങ്ങളും വിജയിച്ച തരികിട തോം ക്യാപ്റ്റൻ ശ്രീമതി ട്രീസ എമി മാൻ ഓഫ് ദി മാച്ച് കരസ്ഥമാക്കി.

ടെര്മിനേറ്റർസിന്റെ സംഹാരതാണ്ഡവം!

കഴിഞ്ഞ ആഴ്ച്ച നടന്ന മറ്റൊരു മത്സരത്തിൽ ആതിഥേയരായ റോയൽസ് കോട്ടയത്തെ എതിരാളികളായ ടെർമിനറ്റ്സ് തകർത്തത് നാലിനെതിരെ പതിനാറു പോയിന്റുകൾക്കു. മത്സരത്തിന്റെ 7 – 1 എന്ന മികച്ച നിലയിൽ മുന്നേറിയ ടെര്മിനേറ്റർസിനെ പിടിച്ചു കെട്ടാൻ കരുത്തരായ റോയൽസ് കോട്ടയത്തിനു സാധിച്ചില്ല. മത്സരം മുന്നോട്ടു നീങ്ങിയതോടെ ടെര്മിനേറ്റർസ് ക്യാപ്റ്റൻ ശ്രീ ബിജു ചെറിയാന്റെ ഒരു സീനിയർ വിജയത്തോടെ 11 – 3 എന്ന നിലയിൽ ഏകദേശം വിജയത്തോടടുത്തിരുന്നു. ഒരു തിരിച്ചു വരവ് ഏറെ ദുഷ്കരമായിരുന്നിട്ടും റോയൽസ് കോട്ടയം പോരാട്ട വീര്യം നഷ്ടപ്പെടുത്തിയില്ല. റോയൽസ് കോട്ടയം മറ്റൊരു ജയത്തോടെ 4 – 11 എന്നായെങ്കിലും മറ്റൊരവസരം നൽകാതെ ടെര്മിനേറ്റർസ് തുടർച്ചയായ മൂന്ന് ലേല വിജയത്തോടെ 16 – 4 എന്ന നിലയിൽ വിജയം ഉറപ്പിച്ചു. ഒരു സീനിയർ അടക്കം വിളിച്ച എല്ലാ ലേലവും വിജയിച്ച ടെര്മിനേറ്റർസ് ക്യാപ്റ്റൻ ശ്രീ ബിജു ചെറിയാനെ മാന് ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.

ടെർമിനേറ്റർസിന്റെ കുതിപ്പ് തുടരുന്നു…

കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തിൽ ആതിഥേയരായ ടെര്മിനേറ്റർസ് എതിരാളികളായ കണ്ണൂർ ടൈഗേർസിനെ പരാജയപ്പെടുത്തിയത് പതിനൊന്നിനെതിരെ പതിനാറു പോയിന്റുകൾക്കു. മത്സരത്തിന്റെ ആദ്യ ലേലത്തിൽ ടെര്മിനേറ്റർസിന്റെ ശ്രീ ജോജോ വര്ഗീസിന്റെ സീനിയർ ലേല വിജയത്തോടെ 6 -0 എന്ന ലീഡിൽ ടെര്മിനേറ്റർസ് കുതിച്ചു. അല്പസമയത്തിനുള്ളിൽ ശ്രീ ജോജോ വര്ഗീസിന്റെ മറ്റൊരു സീനിയർ ലേലം പരാജയപ്പെടുത്തി കണ്ണൂർ ടൈഗേഴ്‌സ് 7 – 4 എന്ന നിലയിൽ ഒരു തിരിച്ചുവരവിനുള്ള ശ്രമം തുടർന്നു. പക്ഷെ ടെര്മിനേറ്റർസിനെ തന്ത്രങ്ങളിൽ കണ്ണൂർ ടൈഗേഴ്‌സിന് പിടിച്ചു നിൽക്കാനായില്ല. 13 – 6 എന്ന നിലയിലേക്ക് കുതിച്ച ടെര്മിനേറ്റർസിനെ തുടർച്ചയായ മൂന്ന് ലേല വിജയത്തോടെ 13 – 10 എന്ന നിലയിൽ കണ്ണൂർ ടൈഗേഴ്‌സ് വൈകാതെ എത്തി. പക്ഷെ മറ്റൊരു പോയിന്റ് കൂടി കൂട്ടിച്ചേർത്തപ്പോളെക്കും ടെര്മിനേറ്റർസ് 16 – 11 എന്ന നിലയിൽ വിജയം ഉറപ്പിച്ചിരുന്നു. ഒരു സീനിയർ വിജയമടക്കം ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ടെര്മിനേറ്റർസ് ക്യാപ്റ്റൻ ശ്രീ ബിജു ചെറിയാനെ മാന് ഓഫ് ദി മാച്ച് ആയി പ്രഖ്യാപിച്ചു.

TCL അതിന്റെ ആദ്യ പകുതി മത്സരങ്ങൾ

പിന്നിടുമ്പോൾ ടീമുകളുടെ പോയിന്റ് നില ഇപ്രകാരമാണ്.

2019 ജനുവരി 26 തീയതി കെന്റിലെ ടോൺബ്രിഡ്ജ് ഫിഷർ ഹാളിൽ വച്ച് സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ് മുൻ പ്രസിഡന്റ് ശ്രീ സണ്ണി ചാക്കോ ഔദ്യോഗികമായി ഉൽഘാടനം ചെയ്ത TCL ( ടൺ ബ്രിഡ്ജ് വെൽസ് കാർഡ് ലീഗ്)- പ്രീമിയർ ഡിവിഷൻ കാർഡ് മത്സരത്തിൽ കെന്റിലെ പ്രമുഖരായ പന്ത്രണ്ടു ടീമുകളാണ് മാറ്റുരക്കുന്നത്. ഒരു വര്‍ഷം നീണ്ടുനിൽക്കുന്ന ഈ ലീഗ് മത്സരത്തിൽ ഓരോ ടീമും മറ്റു 11 ടീമുകളുമായി രണ്ടു മത്സരങ്ങളാണ് കളിക്കേണ്ടത്. ലീഗിൽ ഏറ്റവും കൂടുത്തൽ പോയിന്റ് എടുക്കുന്ന നാലു ടീമുകൾ സെമി ഫൈനലിൽ മത്സരിക്കും.

2019 ലെ പ്രീമിയർ ഡിവിഷനിൽ പങ്കെടുക്കുന്ന ടീമുകൾ ഇപ്രകാരമാണ്. ശ്രീ ജോഷി സിറിയക് ക്യാപറ്റനായ റോയൽസ് കോട്ടയം, ശ്രീ സാജു മാത്യു ക്യാപ്റ്റനായ കണ്ണൂർ ടൈഗേഴ്‌സ്, ശ്രീ മനോഷ് ചക്കാല ക്യാപറ്റനായ വെൽസ് ഗുലാൻസ്, ശ്രീ സജിമോൻ ജോസ് ക്യാപറ്റനായ കോട്ടയം അഞ്ഞൂറാൻസ്, ശ്രീ ട്രീസ ജുബിൻ ക്യാപ്റ്റനായ തരികിട തോം തിരുവല്ല, ശ്രീ ബിജു ചെറിയാൻ ക്യാപറ്റനായ ടെർമിനേറ്റ്സ്, ശ്രീ ടോമി വർക്കി ക്യാപ്റ്റനായ സ്റ്റാർസ് ടൺബ്രിഡ്ജ് വെൽസ്, ശ്രീ അനീഷ് കുര്യൻ ക്യാപ്റ്റനായ എവർഗ്രീൻ തൊടുപുഴ, ശ്രീ സുരേഷ് ജോൺ ക്യാപ്റ്റൻ ആയ തുറുപ്പുഗുലാൻ, ശ്രീ ബിജോയ് തോമസ് ക്യാപ്റ്റനായ പുണ്യാളൻസ്, ശ്രീ സുജിത് മുരളി ക്യാപ്റ്റനായ ഹണിബീസ് യുകെ, ശ്രീ സുജ ജോഷി ക്യാപ്റ്റനായ സ്റ്റാർ ചലഞ്ചേഴ്‌സ് എന്നീ ടീമുകളാണ് മത്സരിക്കുന്നത്. വിജയികളെ കാത്തിരിക്കുന്നത് ആകർഷമായ ക്യാഷ് പ്രൈസും എവർ റോളിങ്ങ് ട്രോഫിയുമാണ്. ലീഗിലെ അവസാന നാലു ടീമുകൾ അടുത്തവർഷത്തെ പ്രീമിയർ ഡിവിഷനിൽ നിന്നും റെലിഗെറ്റ് ചെയ്യപ്പെടും. യുകെയിൽ ആദ്യമായി നടത്തപ്പെടുന്ന ഈ ലീഗ് മത്സരങ്ങൾ അടുത്ത വർഷം മുതൽ യു.കെയിലെ മറ്റു പ്രദേശത്തേക്കും വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി TCL കോർഡിനേറ്റർ ശ്രീ സെബാസ്റ്റ്യൻ എബ്രഹാം അറിയിച്ചു.