തന്റെ ഫേസ്ബുക്ക് പേജില്‍ കയറി തെറി വിളിച്ചാല്‍ തിരിച്ചു തെറി വിളിക്കുമെന്ന് കേരളത്തിലെ മുന്‍ ഡിജിപിയും സംഘപരിവാര്‍ സഹയാത്രികനുമായ ടി.പി സെന്‍കുമാര്‍ ഐപിഎസ്. ‘അന്തം കമ്മി’കളോടും ‘സുഡാപ്പി’കളോടുമാണ് അദ്ദേഹത്തിന്റെ ഈ മുന്നറിയിപ്പ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സെന്‍കുമാര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഇങ്ങനെയാണ് പോസ്റ്റ്

എന്റെ ഫെയ്സ്ബുക്ക് പേജിൽ കയറി തെറിയും തോന്നിവാസവും എഴുതുന്ന അന്തം കമ്മികളും സുഡാപ്പികൾക്കും അറിയാനായി.

നിന്റെ നിലയിൽ താഴാനും അതേ നിലയിൽ തിരിച്ചടിക്കാനും എനിക്കൊരു IPS ഉം തടസ്സമല്ല. അതുകൊണ്ടു ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു അന്തം കമ്മികളെ.!”

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനു തൊട്ടുപിന്നാലെ, മറ്റൊരു പോസ്റ്റില്‍ പുതുതലമുറയേയും അദ്ദേഹം ഇക്കാര്യം ഓര്‍മിപ്പിക്കുന്നുണ്ട്. ‘സദ്ഗുണ ദുരാചാരം ആത്മഹത്യാപരമാണ്’ എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. “അവർ എന്തും പറയട്ടെ, നാം നമ്മുടെ സംസ്കാരം വിട്ടു മറുപടി പറയരുത്” എന്നുള്ള വിചാരമാണ് ഭാരതത്തെ അടിമകളാക്കിയത്” എന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍.
“അതു ഉദാത്തമല്ല. ഭയത്തിന്റെയാണ്. ചരിത്രം പഠിക്കൂ” എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

“അവർ എന്തും പറയട്ടെ, നാം നമ്മുടെ സംസ്കാരം വിട്ടു മറുപടി പറയരുത് “എന്നുള്ള വിചാരം ആണ് ഭാരതത്തെ അടിമകളാക്കിയത്.
അതു ഉദാത്തമല്ല. ഭയത്തിന്റെയാണ് .
ചരിത്രം പഠി കൂ. ഈ സദ്ഗുണ ദുരാചാരം
ആത്മഹത്യാപരമാണ്.

ഇതു പുതിയ ഭാരതം. മര്യാദക്ക് മര്യാദ. അടിക്കു തിരിച്ചടി. അതേ മനസ്സിലാകൂ. അതല്ലാതെ സംസ്ക്കാരവും പറഞ്ഞിരുന്നാൽ ഇരിക്കുന്നിടം കാണില്ല എന്നറിയുക. ഇതു എല്ലാ നല്ല, പുതുതലമുറയും മനസ്സിലാക്കൂ. പ്രതികരിക്കൂ.
തിരിച്ചു കിട്ടുമ്പോൾ അവർ നന്നാകും!”