മുതലക്കോടം സംഗമം 2019
പ്രിയ സുഹൃത്തേ
യൂകെയിലുള്ള മുതലക്കോടം നിവാസികളുടെ കൂട്ടായ്മയായ മുതലക്കോടം സംഗമം ഈ വരുന്ന ഒക്ടോബര്‍ മാസം അഞ്ചാം തീയതി ശനിയാഴ്ച പത്തു മണി മുതല്‍ നാല് മണി വരെ എസ്സെക്സില്‍ ഉള്ള ഹാര്‍ലോ എന്ന സ്ഥലത്തു വെച്ച് നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ള വിവരം താങ്കള്‍ ഇതിനോടകം അറിഞ്ഞു കാണുമല്ലോ.
നമ്മുടെ സുഹൃത്ത് ബന്ധം നിലനിര്‍ത്തുവാനും സ്നേഹം പങ്കുവെക്കുവാനും കൂട്ടായ്മ ഊട്ടി ഉറപ്പിക്കുവാനും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സമ്മേളിക്കുന്ന ഈ സംഗമം വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നു എല്ലാവര്ക്കും ബോധ്യപ്പെട്ടിട്ടുള്ളതാണല്ലോ.
കൂട്ടായ്മയിലും സ്നേഹവിരുന്നിലും താങ്കള്‍ കുടുംബസമേതം പങ്കെടുത്തു വിജയിപ്പിക്കുവാന്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു .
എന്ന് മുതലക്കോടം സംഗമം കമ്മറ്റിക്കുവേണ്ടി
ജോണ്സണ് മാളിയേക്കല്‍ (പ്രസിഡന്റ്)
ജോഷി പള്ളിക്കുന്നേല്‍ (കോര്‍ഡിനേറ്റര്‍)
ലീന കാവുകാട്ട് (സെക്രട്ടറി)
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം
St Thomas more church hall
Holding Road
Harlow
Essex
CM20 1TN
	
		

      
      



              
              
              




            
Leave a Reply