2019ലെ മാൻ ബുക്കർ പുരസ്കാരം പങ്കിട്ട് ബ്രീട്ടീഷ് കനേഡിയന്‍ എഴുത്തുകാരികൾ. കനേഡിയൻ എഴുത്തുകാരി മാർഗരറ്റ് അറ്റ്വുഡും ബ്രീട്ടീഷ് എഴുത്തുകാരി ബർണാഡിയൻ ഇവാരിസ്റ്റോയുമണ് ഇത്തവണ മാൻ ബുക്കർ പുരസ്കാരം സ്വന്തമാക്കിയത്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് മാൻ ബുക്കർ പുരസ്കാരം രണ്ട് പേർ പങ്കിടുന്നത്. 79 വയസുകാരിയായ അറ്റ്വുഡ് ഏറ്റവും പ്രായം കൂടിയ ബുക്കർ പുരസ്കാരജേതാവായി മാറുമ്പോൾ ബുക്കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരിയാണ് മാറി ഇവാരിസ്റ്റോ.
അറ്റ്വുഡിൻറെ ‘ദി ടെസ്റ്റ്മെൻറ്സും’ ഇവാരിസ്റ്റോയുടെ ‘ഗേൾ, വുമൺ, അതർ’ എന്നീ കൃതികൾക്കാണ് ഇത്തവണ പുരസ്കാരത്തിന് അർഹമായത്. കറുത്ത വര്ഗ്ഗക്കാരികളായ 19 മുതല്‍ 93 വരെ പ്രായമുള്ള 12 സ്ത്രീകളുടെ കഥയാണ് ഇവാരിസ്റ്റോയുടെ ‘ഗേൾ, വുമൺ, അതർ’ പറയുന്നത്.ഇത് രണ്ടാം തവണയാണ് മാർഗരറ്റ് അറ്റ്വുഡ് ബുക്കർ പുരസ്കാരം സ്വന്തമാക്കുന്നത്. 2000ത്തിലാണ് അറ്റ്വുഡ് ഇതിന് മുമ്പ് പുരസ്കാരത്തിന് അർഹയായത്. ‘ബ്ലൈൻഡ് അസാസ്സിൻസ്’ എന്ന പുസ്തകമായിരുന്നു അത്തവണ പരിഗണിച്ചത്. 50000 പൗണ്ട്(ഏകദേശം 44 ലക്ഷത്തോളം രൂപ)യാണ് സമ്മാനത്തുക. ഇത് ഇരുവരും പങ്കിട്ടെടുക്കും. രണ്ട് കൃതികളും വേർതിരിക്കാനാവില്ലെന്ന് ജൂറി അംഗങ്ങളുടെ കടുത്ത നിലപാടാണ് ഇരുവർക്കും സമ്മാനം നൽകാൻ കാരണമായത്. 1992ലാണ് അവസാനമായി രണ്ടുപേർ ബുക്കർ പ്രൈസ് പങ്കിട്ടെടുത്തത്. ഇതിന് ശേഷം തയ്യാറാക്കിയ പുരസ്കാരം വിഭജിക്കരുതെന്ന നിബന്ധന മറികടന്നാണ് ഇത്തവണത്തെ പ്രഖ്യാപനമെന്നാണ് റിപ്പോർട്ടുകൾ.
നോബൽ സമ്മാനം കഴിഞ്ഞാൽ ഒരു സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും പ്രസിദ്ധമായ പുരസ്കാരമാണ് മാൻ ബുക്കർ പ്രൈസ് ഫോർ ഫിക്ഷൻ എന്ന ബുക്കർ പ്രൈസ്. ഇംഗ്ലീഷ് ഭാഷയിൽ എഴുതിയിട്ടുള്ള നോവുകളാണ് പുരസ്കാരത്തിന് പരിഗണിക്കുക. കോമൺ വെൽത്ത് അംഗരാജ്യത്തിലെ അംഗത്തിനോ അയർലന്റ്, സിംബാബ്വെ എന്നിവിടങ്ങളിലെ എഴുത്തുകാരുടെ കൃതികളാണ് ഇതിനായി തിരഞ്ഞെടുക്കുക. ബ്രിട്ടീഷ് ഇന്ത്യന്‍ നോവലിസ്റ്റായ സല്മാന് റുഷ്ദിയെയും ഇത്തവണ അവസാന പട്ടികയിൽ പരിഗണിച്ചിരുന്നു.
Leave a Reply