ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

17 വയസ്സുകാരിയെ ബലംപ്രയോഗിച്ചു പ്രാപിക്കാൻ ശ്രമിച്ചു എന്ന പരാതിയെ പൂർണമായി തള്ളി യോർക്ക് പ്രഭു ആൻഡ്രൂ. ബലാത്സംഗ കേസിൽ അറസ്റ്റിലായ ബിസിനസുകാരൻ ജെഫ്രി എസ്റ്റെയ്ൻമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും അവ്യക്തമായ മറുപടി.

 

ജെഫ്രി എസ്റ്റെയ്ൻനെതിരെ പരാതിയുമായി രംഗത്തെത്തിയ വെർജീനിയ ജിഫ്രി യെ പ്രഭു മൂന്നുതവണ ബലംപ്രയോഗിച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്ന് പരാതിപ്പെട്ടിരുന്നു. എന്നാൽ സംഭവം നടന്നുവെന്ന് പറയപ്പെടുന്ന സമയത്ത് താൻ കുട്ടികളുമായി വീട്ടിൽ ആയിരുന്നു എന്നാണ് പ്രഭു പറയുന്നത്. അന്ന് വിർജീനിയ റോബെർട്സ് എന്ന് വിളിക്കപ്പെട്ടിരുന്ന വിർജീനിയ ജിഫ്‌റിയെ 2001ലും 2002ലും ആയി മൂന്നു തവണ പീഡിപ്പിച്ചു എന്നാണ് പരാതി. അന്ന് അവർക്ക് 17 വയസ്സായിരുന്നു എന്നും ലണ്ടനിലും ന്യൂയോർക്കിലെ വസതിയിൽ വെച്ചുമാണ് തന്നെ പീഡിപ്പിച്ചതെന്നും അവർ വെളിപ്പെടുത്തി. അന്ന് ഒരുമിച്ച് ഡാൻസ് കളിച്ച ശേഷം വിയർത്തൊലിച്ച്ആണ് ഇരുവരും ഒരുമിച്ച് മുറിയിലേക്ക് പോയതെന്നും അവർ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ കുറച്ചു കാലമായി തനിക്ക് ഹോർമോൺ തകരാറുമൂലം വിയർക്കാറില്ലായിരുന്നുവെന്നും, പരാതിക്കാരിയെ പരിചയപ്പെട്ടത് ഓർമ്മയില്ലെന്നും പ്രഭു പറഞ്ഞു. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നാണ് ആൻഡ്രൂ പറയുന്നത്. പരാതി കെട്ടിച്ചമച്ചതാണെന്നും പ്രഭു കൂട്ടിച്ചേർത്തു. തെളിവായി ഹാജരാക്കുന്ന ചിത്രമെടുത്തത് തനിക്ക് ഓർമ്മയില്ലെന്നും, ഒരുപക്ഷേ ചിത്രം തന്നെ വ്യാജമായിരിക്കാം എന്നും ആൻഡ്രൂ പറയുന്നു.

 

ന്യൂയോർക്കിൽ വച്ച് പീഡിപ്പിച്ചിരുന്നു എന്ന് പരാതിയിലും വാസ്തവമില്ല ആ സമയത്ത് താൻ യുകെയിൽ ആയിരുന്നു എന്നും പ്രഭു കൂട്ടിച്ചേർത്തു.  കേസിൽ അറസ്റ്റിലായ ജെഫ്രി എസ്റ്റെയ്ന്റെ സ്വകാര്യ ദ്വീപ് സന്ദർശിച്ചിട്ടുണ്ട് എന്നും, അദ്ദേഹവുമായുള്ള സൗഹൃദം ബിസിനസിനെ പറ്റി കൂടുതൽ അറിയാൻ സഹായകമായെന്നും പ്രഭു പറഞ്ഞു. എന്നാൽ തന്റെ മകളുടെ പിറന്നാളിന് അതിഥിയായി ക്ഷണിക്കുമ്പോൾ അയാളുടെ പേരിൽ കേസ് ഉണ്ടായിരുന്നതായി തനിക്ക് അറിയില്ലായിരുന്നു എന്നും പ്രഭു പറഞ്ഞു. ജയിലിൽ നിന്നിറങ്ങിയ ശേഷവും പ്രഭു ജെഫ്രിയെ സന്ദർശിക്കാൻ പോയിരുന്നു.എന്നാൽ ആരോപണങ്ങൾ ഒന്നും ഒരു വിധത്തിലും സമ്മതിക്കാത്ത വിധമുള്ള ന്യായവാദങ്ങൾആയിരുന്നു പൂർണമായും പ്രഭുവിന്റേത് .