റോജര്‍ ഫെഡററുടെ ചിത്രം പതിച്ച നാണയങ്ങള്‍ പുറത്തിറക്കി സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാര്‍. 20 ഗ്രാന്സ്ലാം കിരീടങ്ങളെ പ്രതിനിധീകരിച്ച് 20 ഫ്രാങ്കിന്റെ വെള്ളിനാണയങ്ങളാണ് പുറത്തിറക്കുന്നത്. ആദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരാള്‍ സ്വിസ് ഫ്രാങ്കിന്റെ മുഖമാകുന്നത് .
കളിയഴകിന്റെ സ്വിസ് പതിപ്പിന് ഇനി 20 ഫ്രാങ്ക് വെള്ളിനാണയത്തില്‍ അനശ്വരത്വം. ബാല്ലേ നര്‍ത്തകന്റെ മെയ്്വഴക്കത്തോടെ സെന്റര്‍ കോര്‍ട്ടില്‍ ആരാധകരെ വിസ്മയിപ്പിച്ച ബാക്ക് ഹാന്‍ഡ് ഷോട്ടുകളിലെ ഫെഡററെയാണ് നാണയത്തില്‍ കൊത്തിയെടുക്കുന്നത് . 20 ഫ്രാങ്ക് നായങ്ങള്‍ കൂടാതെ അന്‍പത് ഫ്രാങ്കിന്റെ സ്വര്‍ണനാണയങ്ങളും അടുത്ത മെയ്മാസത്തില്‍ വിപണിയിലെത്തും .
ഫെഡറര്‍ ആരാധകര്‍ക്ക് സ്വിസ് മിന്റ് വെബ്സൈ്റ്റിലൂടെ വെള്ളി നാണയങ്ങള്‍ മുന്‍കൂറായി ബുക്ക് ചെയ്യാം . ഒരു ലക്ഷത്തിനുടത്ത് നാണയങ്ങള്‍ ജനുവരിയില്‍ വിപണിയിലെത്തും . 1981ല്‍ സ്വിസ് തലസ്ഥാനമായ ബാസിലിലാണ് ഫെഡറര്‍ ജനിച്ചത് . അമ്മ ദക്ഷിണാഫ്രിക്കകാരിയായതിനാല്‍ ഇരട്ടപൗരത്വമുള്ള ഫെഡറര്‍ രാജ്യാന്തര തലത്തില്‍ സ്വിസ്റ്റര്‍ലന്‍ഡിനെ പ്രതിനിധീകരിക്കാന്‍ തീരുമാനിക്കുകയാരുന്നു.
Leave a Reply