അമ്മയോടുള്ള ഇവന്റെ സ്നേഹത്തിന് മുന്നിൽ ലോകം തലകുനിക്കുകയാണ്. അതിനൊപ്പം തന്നെ വിഡിയോയുടെ കാഴ്ചക്കാരും പ്രശംസകരുടെയും എണ്ണം ദിനം പ്രതി ഏറി വരികയാണ്. ചൈനയിൽ നടന്ന ഒരു അപകടത്തിന്റെ വിഡിയോയാണിത്. അമ്മയുടെ കയ്യിൽ പിടിച്ച് റോഡ് മുറിച്ച് കടക്കുകയാണ് നാലുവയസുപ്രായം വരുന്ന ഇൗ ബാലൻ. പെട്ടെന്നാണ് ഒരു കാർ അമ്മയെയും അവനെയും ഇടിച്ചിട്ടത്. അമ്മയും മകനും തൊട്ടടുത്ത് തന്നെ തെറിച്ചുവീണു. നിലവിളിച്ച് കൊണ്ട് ഇൗ മകൻ ആദ്യം ഒാടി അമ്മയുടെ അടുത്തെത്തി. അമ്മ പതിയെ എഴുന്നേറ്റ് വരുന്നത് കണ്ട് മകന് ആശ്വാസമായി. പിന്നീടാണ് അവന്റെ സ്നേഹം.
ചാടിയെഴുന്നേറ്റ അവൻ ഇടിച്ചിട്ട കാറിന് ആദ്യം ഒരു ചവിട്ട് നൽകി. എന്നിട്ട് ഡ്രൈവറോടായി ദേഷ്യം. അവന് അറിയാവുന്ന രീതിയിലൊക്കെ ആ ദേഷ്യം അവൻ പ്രകടമാക്കി. ഒടുവിൽ കാറിന്റെ ഡ്രൈവർ പുറത്തിറങ്ങി അവനെ ആശ്വസിപ്പിച്ചു. പിന്നീട് മകനെയും അമ്മയെയും അതേ കാറിൽ കയറ്റി കൊണ്ടുപോവുകയും ചെയ്തു. അപകടത്തിൽ ഇവരുവർക്കും കാര്യമായ പരുക്കുകളില്ല. ഇൗ വിഡിയോ പുറത്തുവന്നതോടെ ഇങ്ങനെയാെരു മകനെ കിട്ടിയ അമ്മയെ പുകഴ്ത്തുകയാണ് ലോകം.വിഡിയോ കാണാം.
	
		

      
      



              
              
              




            
Leave a Reply