മരണം വേര്‍പെടുത്തുംവരെ രോഗത്തിലും സുഖത്തിലും ദുഃഖത്തിലും സന്തോഷത്തിലും ഒരുമിച്ച് ജീവിച്ചുകൊള്ളാമെന്ന് ബലിവേദിയില്‍ നിന്നുകൊണ്ട് സത്യം ചെയ്ത് ടോളിനും ഗ്രിഫ്റ്റി മരിയയും വിവാഹജീവിതത്തിലേക്ക്. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞു മൂന്ന് മണിക്ക് പെരുമ്പാവൂർ സെന്റ് മേരീസ് പള്ളിയങ്കണത്തിൽ സീറോ മലബാർ ഗെയ്റ്റ് ബ്രിട്ടൻ രൂപതയിൽ ഉള്ള സ്റ്റോക് ഓൺ ട്രെന്റ് മിഷൻ ഇൻചാർജ് ആയിരുന്ന ജെയിസൺ കരിപ്പായി, ക്ളീറ്റസ് പ്ലാക്കൽ സി എം ഐ , സിറിൽ മടവനാൽ, ഡോൺബോസ്കോ, ജേക്കബ് നാലുപറ, എം സി ബി സ് എന്നീ വൈദീകർ ചേർന്ന് വിവാഹം ആശീർവദിച്ചു. സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷന്റെ ഇപ്പോൾ ഉള്ള ട്രസ്റ്റികളിൽ ഒരാളായ സിബി പൊടിപ്പാറയുടെയും റോസമ്മ സിബിയുടെയും മകളാണ് ബിരുദാനന്തര ബിരുദധാരിയായ ഗ്രിഫ്റ്റി മരിയ.
ഗ്രിഫ്റ്റിയുടെയും ടോളിന്റെയും വിവാഹത്തിൽ പങ്കെടുക്കാൻ ഒരുപിടി സുഹൃത്തുക്കൾ എത്തിയിട്ടുണ്ട്. സ്വന്തം ഇടവക പെരുന്നാൾ നടക്കുന്നതിനാൽ വിവാഹ ആശിർവാദം നടത്തി കരിപ്പായി അച്ചൻ മടങ്ങുകയായിരുന്നു.
വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവർ പരസ്പരം സ്നേഹിക്കേണ്ടവരാണ്. പരസ്പരം പ്രാര്‍ത്ഥിക്കേണ്ടവരാണ്. ദൈവത്തോട് ചേര്ന്നുനില്ക്കുമ്പോള് എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച് മുന്നേറാന്‍ ദമ്പതികൾക്ക് സാധിക്കുന്നു.
വിവാഹത്തിലൂടെ ഒരു മനസും ഒരു ശരീരവുമായിത്തീരുന്ന പുരുഷനും സ്ത്രീയും പരസ്പരം മത്സരിക്കേണ്ടവരല്ല എന്ന സത്യം മനസിലാക്കിയപ്പോൾ ഇരുവരും തങ്ങൾ ആയിരിക്കുന്ന സമൂഹത്തിന് തനതായ സംഭാവനകള്‍ നല്‍കാനുള്ളവരാണ് എന്ന ചിന്ത.. കുടുംബത്തില്‍ ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ പ്രവര്‍ത്തന മേഖലകള്‍ നിസാരമായി കാണാതെ തുല്യപ്രാധാന്യത്തോടെ വീക്ഷിക്കുമ്പോൾ കുടുംബത്തിൽ ഇമ്പമുണ്ടാകുന്നു.
ഒരിക്കല്‍ ഒരു കുരുടന് എങ്ങനെയോ ഒരു വനത്തില്‍ അകപ്പെട്ടു. പരിഭ്രാന്തനായി അവന് ആ വനത്തിലൂടെ തപ്പിത്തടഞ്ഞ് നടക്കുമ്പോള്‍ എവിടെനിന്നോ ഒരു നിലവിളി കേട്ടു. ആ രോദനം ഒരു മുടന്തന്റേതായിരുന്നു. മുടന്തനെ കുരുടന് തോളിലേറ്റി. തോളിലിരുന്നുകൊണ്ട് മുടന്തന്‍ കുരുടന് വഴി പറഞ്ഞുകൊടുത്തു. അങ്ങനെ അവര്‍ രണ്ടുപേരും രക്ഷപ്പെട്ടു. ഇതുപോലെ പരസ്പര സഹകരണത്തോടെ, ഒരാളുടെ ബലഹീനതയില്‍ മറ്റേയാള്‍ ശക്തി നല്‍കികൊണ്ട് ദമ്പതികള്‍ കുടുംബജീവിതത്തില്‍ മുന്നേറുമ്പോൾ കാണുന്നത് കുടുംബത്തിന്റെ പൂർണ്ണതയാണ്. എല്ലാം തികഞ്ഞവരായി ഈ ലോകത്തില്‍ ആരുമില്ല. പരസ്പരം കുറവുകള്‍ നികത്തുക. അങ്ങനെ ഭര്‍ത്താവ് ഭാര്യയിലും ഭാര്യ ഭര്‍ത്താവിലും പൂര്‍ണത കണ്ടെത്തുക.
വിവാഹ ജീവിതത്തിലേക്ക് കടന്ന മരിയ- ടോളിൻ ദമ്പതികൾക്ക് മലയാളം യുകെയുടെ ആശംസകൾ നേരുന്നു…
Leave a Reply