ന്യൂസിലൻഡിൽ രാജ്യാന്തര മത്സരങ്ങൾ നടത്തരുതെന്ന് കമൻ്റേറ്ററും ക്രിക്കറ്റ് നിരീക്ഷകനുമയ ഹർഷ ഭോഗ്‌ലെ. ന്യൂസിലൻഡിൽ ഉള്ളത് ചെറിയ ഗ്രൗണ്ടുകളാണെന്നും അവിടെ മത്സരങ്ങൾ നടത്തിയാൽ രസച്ചരട് നഷ്ടമാവുമെന്നും ഹർഷ പറയുന്നു.

“ഈ കാലഘട്ടത്തിലെ ബാറ്റ്സ്മാന്മാർ കായികമായി കരുത്തരാണ്. അത് മാത്രമല്ല, അനായാസമായി സിക്സറുകളടിക്കാൻ നൂതനമായ ക്രിക്കറ്റ് ബാറ്റുകൾ ബാറ്റ്സ്മാന്മാരെ സഹായിക്കുന്നുണ്ട്. ഇത്തരം ചെറിയ ഗ്രൗണ്ടുകളിൽ ക്രിക്കറ്റ് കളിക്കുന്നവർ നാളെ ടിവി സെറ്റുകളിലും ക്രിക്കറ്റ് കളിക്കാൻ ഇടയുണ്ട്. ഈഡൻ പാർക്കിന് പാരമ്പര്യം ഉണ്ടെന്നൊക്കെ എനിക്കരിയാം. വർഷങ്ങളായി ഗ്രൗണ്ട് അങ്ങനെയാണ്. അവർ ഗ്രൗണ്ടിൻ്റെ ആകൃതിയും രൂപവുമൊക്കെ മാറ്റിയിട്ടുണ്ട്.”- ഹർഷ പറയുന്നു.

ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടന്ന ആദ്യ രണ്ട് ഏകദിനങ്ങളിലും ചെറിയ ഗ്രൗണ്ടുകൾ പ്രശ്നമുണ്ടാക്കിയിരുന്നു. എഡ്ജ്ഡ് ആയ പല പന്തുകളും സ്റ്റേഡിയത്തിനു പുറത്ത് പതിക്കുന്ന കാഴ്ചയും കണ്ടിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ടാം ടി-20 യില്‍ ഇന്ത്യ ഏഴു വിക്കറ്റിനാണ് വിജയിച്ചത്.ന്യൂസിലാന്‍ഡിന്റെ 133 എന്ന ചെറിയ വിജയലക്ഷ്യം ഇന്ത്യ 15 പന്തുകള്‍ ശേഷിക്കെ മറികടന്നു. കെഎല്‍ രാഹുലും ശ്രേയസ് അയ്യരുമാണ് ഇന്ത്യന്‍ ബാറ്റിംഗിന് കരുത്തായത്. ഓപ്പണറായി ഇറങ്ങിയ രാഹുല്‍ പുറത്താകാതെ രണ്ട് സിക്സും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 50 പന്തില്‍ 57 റണ്‍സ് എടുത്തു. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 2-0 എന്ന നിലയില്‍ ഇന്ത്യ മുന്നിലെത്തി.

ആദ്യ മത്സരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ ജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടിയപ്പോൾ ആറു പന്തുകൾ ബാക്കി നിൽക്കെ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ വിജയിക്കുകയായിരുന്നു. ഇന്ത്യക്കായി ലോകേഷ് രാഹുലും ശ്രേയാസ് അയ്യരും അർധസെഞ്ചുറികൾ നേടി.