ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമിയുടെ മുൻ ഭർത്താവ് റോയ്‌സ് വീണ്ടും വിവാഹിതനാകുന്നു. സോണിയയാണ് വധു.

2008ലായിരുന്നു റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം. 2019ൽ ഇരുവരും ഔദ്യോഗികമായി വേർപിരിഞ്ഞു.

ഈ മാസം 22 ശനിയാഴ്ചയാണ് റോയ്‌സിന്റെ വിവാഹനിശ്ചയം. സോണിയയും റോയ്‌സും ഒന്നിച്ചുനില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇവരുടെ വിവാഹനിശ്ചയ ക്ഷണക്കത്തും വൈറലായിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തൃശ്ശൂരിലെ ഹോട്ടല്‍ അശോക ഇന്നിലാണ് വിവാഹനിശ്ചയം നടക്കുക. 12 മണിക്കാണ് മുഹൂര്‍ത്തം. 2008ലായിരുന്നു റോയ്‌സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം. 2019ല്‍ ഇരുവരും ഔദ്യോഗികമായി വേര്‍പിരിഞ്ഞു.

ചെറുപ്പം മുതല്‍ സംഗീതരംഗത്ത് സജീവമായ റിമി ടോമി മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി അഭിനയരംഗത്തേക്ക് എത്തുന്നത്.